Top

‘ഡല്‍ഹി കലാപ-അഭിമന്യു ഫണ്ടില്‍ പരാതി നല്‍കും’; പിണറായിക്കും കോടിയേരിക്കുമെതിരെ കേസെടുക്കുമോയെന്ന് പികെ ഫിറോസ്

സിപിഐഎം നടത്തിയ ഡല്‍ഹി കലാപ ഫണ്ട്, അഭിമന്യു ഫണ്ട് എന്നിവയില്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.ഈ രണ്ടു ഫണ്ടു പിരിവുകളിലും പരാതി നല്‍കുമെന്നും പിണറായി വിജയനെതിരെയും കോടിയേരി ബാലകൃഷ്ണനെതിരെയും പൊലീസ് കേസെടുക്കുമോയെന്ന് കണ്ട് അറിയാമെന്നും പികെ ഫിറോസ് പറഞ്ഞു. പികെ ഫിറോസ് പറയുന്നു: ”യൂത്ത് ലീഗ് ഫണ്ട് തട്ടിപ്പുക്കേസിലെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കാരണം സിപിഐഎമ്മിനെ സംബന്ധിച്ച് അവര്‍ക്ക് നല്‍കാന്‍ പറ്റിയ ഏറ്റവും ചെറിയ ശിക്ഷയാണ് ഈ കേസ്. സാധാരണനിലയില്‍ […]

17 Feb 2021 4:54 AM GMT

‘ഡല്‍ഹി കലാപ-അഭിമന്യു ഫണ്ടില്‍ പരാതി നല്‍കും’; പിണറായിക്കും കോടിയേരിക്കുമെതിരെ കേസെടുക്കുമോയെന്ന് പികെ ഫിറോസ്
X

സിപിഐഎം നടത്തിയ ഡല്‍ഹി കലാപ ഫണ്ട്, അഭിമന്യു ഫണ്ട് എന്നിവയില്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.
ഈ രണ്ടു ഫണ്ടു പിരിവുകളിലും പരാതി നല്‍കുമെന്നും പിണറായി വിജയനെതിരെയും കോടിയേരി ബാലകൃഷ്ണനെതിരെയും പൊലീസ് കേസെടുക്കുമോയെന്ന് കണ്ട് അറിയാമെന്നും പികെ ഫിറോസ് പറഞ്ഞു.

പികെ ഫിറോസ് പറയുന്നു: ”യൂത്ത് ലീഗ് ഫണ്ട് തട്ടിപ്പുക്കേസിലെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കാരണം സിപിഐഎമ്മിനെ സംബന്ധിച്ച് അവര്‍ക്ക് നല്‍കാന്‍ പറ്റിയ ഏറ്റവും ചെറിയ ശിക്ഷയാണ് ഈ കേസ്. സാധാരണനിലയില്‍ സിപിഐഎമ്മിനെതിരെ ആരെങ്കിലും രംഗത്ത് വന്നാല്‍ അവര്‍ക്ക് വധശിക്ഷയാണ് വിധിക്കാറുള്ളത്. നമുക്ക് ചരിത്രം അറിയാം. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ചെറിയ ശിക്ഷയായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. അവര്‍ അതില്‍ മുന്നോട്ട് പോകട്ടെ.”

”ഒരു തെളിവും അടിസ്ഥാനവുമില്ലാതെയാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഞങ്ങളും ഒരു കേസ് കൊടുക്കാന്‍ പോകുകയാണ്. ഡല്‍ഹി കലാപ ഫണ്ടും അഭിമന്യു ഫണ്ടും സിപിഐഎം വ്യാപകമായി നടത്തിയിട്ടുണ്ട്. ഇതില്‍ തിരിമറിയും നടന്നിട്ടുണ്ട്. പരാതി നല്‍കാന്‍ തന്നെയാണ് തീരുമാനം. ഒരു വെള്ള കടലാസില്‍ പരാതി എഴുതി കൊടുത്താല്‍ കേസെടുക്കുമെങ്കില്‍ പിണറായി വിജയനെതിരെയും കോടിയേരിക്കെതിരെയും കേസെടുക്കട്ടേ. ഇതോടെ എന്താണ് പൊലീസിന്റെ നിലപാടെന്ന് വ്യക്തമാകുമല്ലോ. സിപിഐഎമ്മിനും പൊലീസിനും ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടേ. ഞങ്ങളെ കൊണ്ട് പറ്റുന്നത്് ഞങ്ങളും ചെയ്യും. നിയമപോരാട്ടം തുടരും.”

”എന്നെ കുടുക്കാന്‍ സിപിഐഎം പലതരത്തില്‍ നോക്കിയിട്ടിണ്ട്. എംജി യൂണിവേഴ്‌സിറ്റി ഫയലുകള്‍ തപ്പി നോക്കി, എന്തെങ്കിലും കിട്ടുമോയെന്ന്. അവസാനം വിജിലന്‍സിനും ഇഡിയിലും പരാതി നല്‍കി. അവരെ സംബന്ധിച്ച് നോക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ജയിലിലാണ്. അത്തരം വിഷയങ്ങളെല്ലാം ഉയര്‍ത്തി കൊണ്ടുവന്നത് യൂത്ത് ലീഗാണെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് കേസിലൂടെ രാഷ്ട്രീയവിരോധവും പകയും തീര്‍ക്കുകയാണെന്ന് വ്യക്തമാണ്.”

കത്വ ഫണ്ട് തട്ടിപ്പുക്കേസില്‍ ഇന്നാണ് ഫിറോസിനും ദേശീയജനറല്‍ സെക്രട്ടറി സികെ സുബൈറിനുമെതിരെ പൊലീസ് കേസെടുത്തത്. മുന്‍ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്നമംഗലം പൊലീസാണ് കേസെടുത്തത്. സുബൈറിനെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി വകമാറ്റിയെന്നാണ് പരാതി. ഒരു കോടിയോളം രൂപ പിരിച്ചെടുത്ത് വകമാറ്റി ചിലവഴിച്ചു, 15 ലക്ഷം രൂപ ഫിറോസ് മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വഞ്ചിച്ചു എന്നാണ് കേസ്.

Next Story