Top

‘ആര് വന്നാലും ഏറനാട് യുഡിഎഫിന്റെ ഉരുക്കുകോട്ട’; പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ആത്മവിശ്വാസമില്ലാത്തതിനാലാണ് പൊതുസ്വതന്ത്രരെ തേടുന്നതെന്ന് പികെ ബഷീര്‍

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായി ആര് വന്നാലും ഏറനാട് യുഡിഎഫിന്റെ ഉരുക്ക് കോട്ടയെന്ന് പികെ ബഷീര്‍ എംഎല്‍എ. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ യു ഷറഫലി എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ വരവേയാണ് പികെ ബഷീറിന്റെ പ്രതികരണം. മനോരമ ന്യൂസിനോടാണ് പ്രതികരണം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരെ ജനങ്ങള്‍ക്ക് തിരിച്ചറിയാം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഏറനാട്ടിലെ വോട്ടുകണക്കില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണെന്നും പികെ ബഷീര്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് തേടാമെന്ന ആത്മവിശ്വാസമുണ്ട്. ഏറനാട്ടില്‍ […]

4 Feb 2021 11:09 PM GMT

‘ആര് വന്നാലും ഏറനാട് യുഡിഎഫിന്റെ ഉരുക്കുകോട്ട’; പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ആത്മവിശ്വാസമില്ലാത്തതിനാലാണ് പൊതുസ്വതന്ത്രരെ തേടുന്നതെന്ന് പികെ ബഷീര്‍
X

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായി ആര് വന്നാലും ഏറനാട് യുഡിഎഫിന്റെ ഉരുക്ക് കോട്ടയെന്ന് പികെ ബഷീര്‍ എംഎല്‍എ. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ യു ഷറഫലി എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ വരവേയാണ് പികെ ബഷീറിന്റെ പ്രതികരണം. മനോരമ ന്യൂസിനോടാണ് പ്രതികരണം.

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരെ ജനങ്ങള്‍ക്ക് തിരിച്ചറിയാം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഏറനാട്ടിലെ വോട്ടുകണക്കില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണെന്നും പികെ ബഷീര്‍ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് തേടാമെന്ന ആത്മവിശ്വാസമുണ്ട്. ഏറനാട്ടില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ആത്മവിശ്വാസമില്ലാത്തതിനാലാണ് പൊതുസ്വതന്ത്രരെ തേടുന്നതെന്നും പികെ ബഷീര്‍ പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനും ആര്‍ആര്‍എഫ് കമാണ്ടന്റുമായിരുന്ന യു ഷറഫലിയെ ഏറനാട് ഇറക്കാനാണ് സിപിഐഎം ആലോചന. ഇക്കാര്യം ആവശ്യപ്പെട്ട് ഷറഫലിയെ സിപിഐഎം സമീപിച്ചു കഴിഞ്ഞു.

സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഷറഫലി ഐപിഎസിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി വിധി എതിരായാല്‍ ഷറഫലി മത്സര രംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടറുകള്‍.

Next Story