Top

‘കച്ചവടവും കഴിഞ്ഞ് ലാഭവും നേടിയാൽ അവർ പെട്ടിയുമെടുത്ത് പോവും’; പൗരത്വ ബില്ലിൽ ലീ​ഗ് പോരാട്ടം തുടരുകയാണെന്ന് അബ്ദു റബ്ബ്

മലപ്പുറം: പൗരത്വ ബില്ലിനെതിരായ പോരാട്ടം തുടരുകയാണ് മുസ്ലിം ലീ​ഗെന്ന് മുൻ മന്ത്രി പികെ അബ്ദു റബ്ബ്. പൗരത്വ ബില്ല് നടപ്പാക്കില്ല’ എന്നൊക്കെ പറഞ്ഞ് തെരഞ്ഞെടുപ്പ് സമയത്ത് ഒച്ചപ്പാടും ബഹളവുമുണ്ടാക്കാൻ പലരുമുണ്ടാവും. ഉത്സവപ്പറമ്പിലെ മിഠായിക്കച്ചവടക്കാരൻ്റെ റോൾ മാത്രമെ അക്കാര്യത്തിൽ അവർക്കുള്ളൂവെന്നും അബ്ദു റബ്ബ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുകളിലെ ലാഭനഷ്ടങ്ങൾ നോക്കിയല്ല ലീഗിൻ്റെ പ്രവർത്തനം. മലപ്പുറം പാർട്ടിയെന്ന് ലീഗിനെ ചുരുക്കി കെട്ടുന്നവരും ഓർക്കുക, കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഇന്ത്യാ മഹാരാജ്യത്തെ മുസ്ലിംകൾക്ക് വേണ്ടി ശബ്ദിക്കാനും, പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമത്തിൻ്റെ […]

15 Jun 2021 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കച്ചവടവും കഴിഞ്ഞ് ലാഭവും നേടിയാൽ അവർ പെട്ടിയുമെടുത്ത് പോവും’; പൗരത്വ ബില്ലിൽ ലീ​ഗ് പോരാട്ടം തുടരുകയാണെന്ന് അബ്ദു റബ്ബ്
X

മലപ്പുറം: പൗരത്വ ബില്ലിനെതിരായ പോരാട്ടം തുടരുകയാണ് മുസ്ലിം ലീ​ഗെന്ന് മുൻ മന്ത്രി പികെ അബ്ദു റബ്ബ്. പൗരത്വ ബില്ല് നടപ്പാക്കില്ല’ എന്നൊക്കെ പറഞ്ഞ് തെരഞ്ഞെടുപ്പ് സമയത്ത് ഒച്ചപ്പാടും ബഹളവുമുണ്ടാക്കാൻ പലരുമുണ്ടാവും. ഉത്സവപ്പറമ്പിലെ മിഠായിക്കച്ചവടക്കാരൻ്റെ റോൾ മാത്രമെ അക്കാര്യത്തിൽ അവർക്കുള്ളൂവെന്നും അബ്ദു റബ്ബ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുകളിലെ ലാഭനഷ്ടങ്ങൾ നോക്കിയല്ല ലീഗിൻ്റെ പ്രവർത്തനം. മലപ്പുറം പാർട്ടിയെന്ന് ലീഗിനെ ചുരുക്കി കെട്ടുന്നവരും ഓർക്കുക, കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഇന്ത്യാ മഹാരാജ്യത്തെ മുസ്ലിംകൾക്ക് വേണ്ടി ശബ്ദിക്കാനും, പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമത്തിൻ്റെ ഇടനാഴികളിൽ പോരാടാനും മുസ്ലിം ലീഗ് മാത്രമേയുള്ളൂവെന്നും മുൻ മന്ത്രി ഫേസ്ബുക്കിൽ വ്യക്തമാക്കി.

അബ്ദു റബ്ബിന്റെ കുറിപ്പ്

‘പൗരത്വ ബില്ല് നടപ്പാക്കില്ല’ എന്നൊക്കെ പറഞ്ഞ് തെരഞ്ഞെടുപ്പ് സമയത്ത് ഒച്ചപ്പാടും ബഹളവുമുണ്ടാക്കാൻ പലരുമുണ്ടാവും. ഉത്സവപ്പറമ്പിലെ മിഠായിക്കച്ചവടക്കാരൻ്റെ റോൾ മാത്രമെ അക്കാര്യത്തിൽ അവർക്കുള്ളൂ. കച്ചവടവും കഴിഞ്ഞ് ലാഭവും നേടിയാൽ അവർ പെട്ടിയുമെടുത്ത് പോവും.. പിന്നെയവരെ കാണാൻ അടുത്ത ഉത്സവം വരെ കാത്തിരിക്കണം.

എന്നാൽ ലീഗങ്ങനെയല്ല. തെരഞ്ഞെടുപ്പുകളിലെ ലാഭനഷ്ടങ്ങൾ നോക്കിയല്ല ലീഗിൻ്റെ പ്രവർത്തനം. മലപ്പുറം പാർട്ടിയെന്ന് ലീഗിനെ ചുരുക്കി കെട്ടുന്നവരും ഓർക്കുക, കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഇന്ത്യാ മഹാരാജ്യത്തെ മുസ്ലിംകൾക്ക് വേണ്ടി ശബ്ദിക്കാനും, പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമത്തിൻ്റെ ഇടനാഴികളിൽ പോരാടാനും മുസ്ലിം ലീഗ് മാത്രമേയുള്ളൂ.

ഒരു കയ്യിൽ രാജ്യത്തിൻ്റെ ഭരണഘടനയും, മറുകയ്യിൽ പരിശുദ്ധ ഖുർആനും ഉയർത്തിപ്പിടിച്ച് നിയമനിർമ്മാണ സഭക്കകത്തും പുറത്തും പോരാടിയ ഒരു പ്രസ്ഥാനം ഇന്നും ആ ധൈര്യവും സ്ഥൈര്യവും കൈവിടാതെ തന്നെ മോദി – അമിട്ട് ഷാ കൂട്ടുകെട്ടിൻ്റെ കുടിലതന്ത്രങ്ങളോട് നേരിട്ട് ഏറ്റുമുട്ടുകയാണ്.

പൗരത്വ ഭേദഗതി നടപ്പാക്കരുതെന്ന മുസ്ലിം ലീഗിൻ്റെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കുമ്പോൾ മുസ്ലിം ലീഗിൻ്റെ ചരിത്രപരമായ പോരാട്ടത്തിന് നമുക്കും പിന്തുണ പ്രഖ്യാപിക്കാം.

പ്രാർത്ഥനകളുണ്ടാവണം

Next Story