Top

‘400 കോടിയുടെ കേസൊക്കെ ഒരൊറ്റ സിറ്റിംഗിൽ ആവിയായി, ആരും ബേജാറാവരുത്’; പരിഹസിച്ച് അബ്ദുറബ്ബ്

മലപ്പുറം: കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ ഒഴിവാക്കിയെന്ന് ആരോപണത്തിൽ പരിഹാസവുമായി മുസ്ലിം ലീ​ഗ് നേതാവ് പി.കെ അബ്ദുറബ്ബ്. 400 കോടിയുടെ കൊടകര കുഴൽപ്പണക്കേസൊക്കെ ഒരൊറ്റ സിറ്റിംഗിൽ ആവിയായി എന്ന് കരുതി ആരും ബേജാറാവരുത്, പകരം സ്വർണ്ണക്കടത്തും ആവിയായിപ്പോവുന്നുണ്ടെന്ന് മുൻ മന്ത്രി പരിഹസിച്ചു. ഒന്നാം പിണറായി ഭരണത്തിൻ്റെ തുടക്കത്തിൽ ബിജെപിയുമായുള്ള ഡീൽ അനന്തപുരിയിലെ മസ്ക്കറ്റ് ഹോട്ടലിൽ വെച്ചായിരുന്നു. കുമ്മനത്തെയും മറ്റു ബിജെപി നേതാക്കളെയും ക്ഷണിച്ചു വരുത്തി പത്രക്കാരോട് കടക്ക് പുറത്ത് എന്നു പറഞ്ഞ് നടത്തിയ ആ ഡീലിനാണല്ലോ […]

16 July 2021 10:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘400 കോടിയുടെ കേസൊക്കെ ഒരൊറ്റ സിറ്റിംഗിൽ ആവിയായി, ആരും ബേജാറാവരുത്’; പരിഹസിച്ച് അബ്ദുറബ്ബ്
X

മലപ്പുറം: കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ ഒഴിവാക്കിയെന്ന് ആരോപണത്തിൽ പരിഹാസവുമായി മുസ്ലിം ലീ​ഗ് നേതാവ് പി.കെ അബ്ദുറബ്ബ്. 400 കോടിയുടെ കൊടകര കുഴൽപ്പണക്കേസൊക്കെ ഒരൊറ്റ സിറ്റിംഗിൽ ആവിയായി എന്ന് കരുതി ആരും ബേജാറാവരുത്, പകരം സ്വർണ്ണക്കടത്തും ആവിയായിപ്പോവുന്നുണ്ടെന്ന് മുൻ മന്ത്രി പരിഹസിച്ചു.

ഒന്നാം പിണറായി ഭരണത്തിൻ്റെ തുടക്കത്തിൽ ബിജെപിയുമായുള്ള ഡീൽ അനന്തപുരിയിലെ മസ്ക്കറ്റ് ഹോട്ടലിൽ വെച്ചായിരുന്നു. കുമ്മനത്തെയും മറ്റു ബിജെപി നേതാക്കളെയും ക്ഷണിച്ചു വരുത്തി പത്രക്കാരോട് കടക്ക് പുറത്ത് എന്നു പറഞ്ഞ് നടത്തിയ ആ ഡീലിനാണല്ലോ ശ്രീ എം ഇടനിലക്കാരനായത്. അതിൽ കേരളത്തിന് നഷ്ടം ഏക്കർ കണക്കിന് ഭൂമി. രണ്ടാം പിണറായി ഭരണത്തിൻ്റെ തുടക്കത്തിൽ തന്നെ ഇടനിലക്കാരില്ലാതെ നല്ലൊരു ഡീൽ തന്നെ നടന്നിരിക്കുന്നു. അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ വെച്ചാണത്. അബ്ദുറബ്ബ് ആരോപിക്കുന്നു.

”400 കോടിയുടെ കൊടകര കുഴൽപ്പണക്കേസൊക്കെ ഒരൊറ്റ സിറ്റിംഗിൽ ആവിയായി എന്ന് കരുതി ആരും ബേജാറാവരുത്, പകരം സ്വർണ്ണക്കടത്തും ആവിയായിപ്പോവുന്നുണ്ട്. രണ്ടാം ഡീലിൽ കേരളത്തിന് നഷ്ടം നമ്മുടെ ജനാധിപത്യ പ്രക്രിയ. കൂടെ നിയമ സംഹിതയിലുള്ള വിശ്വാസ്യതയും. സ്വർണ്ണം, കുഴൽപ്പണം, തേക്ക്… വെയ് രാജാ വെയ്! ഡീൽ ഏതായാലും ബിജെപിക്കും സഖാക്കൾക്കും സെയ്ഫാണ്. ഇതിനാണ് പറയുന്നത് ഉറപ്പാണ് എൽ ഡി എഫ് അഥവാ അച്ഛാദിൻ ആഗയാ.”

പികെ അബ്ദുറബ്ബ്
Next Story