Top

പിജെ കുര്യനെതിരെ കോണ്‍ഗ്രസില്‍ പടനീക്കം; പരസ്യപ്രകടനവും കോലം കത്തിക്കലും

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെതിരെ പത്തനംതിട്ട കോണ്‍ഗ്രസില്‍ ഒരു വിഭാഗം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ പിജെ കുര്യന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കുര്യനെതിരെ കോണ്‍ഗ്രസില്‍ നിന്നു തന്നെ നീക്കം നടക്കുന്നത്. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളെ അവഗണിക്കുന്നുവെന്ന ആരോപണമാണ് പിജെ കുര്യനെതിരെ ഉയരുന്നത്. പിന്നാലെ പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുര്യനെതിരെ പരസ്യമായി പ്രകടനം വിളിക്കുകയും കോലം കത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ടിനെ സംസ്ഥാന നേതൃത്വം സ്ഥാനത്ത് നിന്നും […]

28 Oct 2020 2:07 AM GMT

പിജെ കുര്യനെതിരെ കോണ്‍ഗ്രസില്‍ പടനീക്കം; പരസ്യപ്രകടനവും കോലം കത്തിക്കലും
X

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെതിരെ പത്തനംതിട്ട കോണ്‍ഗ്രസില്‍ ഒരു വിഭാഗം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ പിജെ കുര്യന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കുര്യനെതിരെ കോണ്‍ഗ്രസില്‍ നിന്നു തന്നെ നീക്കം നടക്കുന്നത്.

ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളെ അവഗണിക്കുന്നുവെന്ന ആരോപണമാണ് പിജെ കുര്യനെതിരെ ഉയരുന്നത്. പിന്നാലെ പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുര്യനെതിരെ പരസ്യമായി പ്രകടനം വിളിക്കുകയും കോലം കത്തിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ടിനെ സംസ്ഥാന നേതൃത്വം സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും തല്‍സ്ഥാനത്ത് മറ്റൊരാളെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നിലും പിജെ കുര്യനാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിന് പുറമേ പുറമറ്റം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടപ്പെടാന്‍ കാരണവും കുര്യനാണെന്ന് ഈ വിഭാഗം ആരോപിക്കുന്നു. യുഡിഎഫ് പഞ്ചായത്ത് അംഗത്തിന്റെ മരണത്തെ തുടര്‍ന്നായിരുന്നു പുറമറ്റം പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയത്. ഇതില്‍ എല്‍ഡിഎഫ് വിജയിച്ചതോടെ ഭരണം എല്‍ഡിഎഫിന് ലഭിക്കുകയായിരുന്നു.

Next Story