Top

‘സ്പീക്കറെ ചോദ്യം ചെയ്യുന്നത് ശരിയല്ലാത്ത നടപടി, രാജി വേണ്ട’; ചെന്നിത്തലയെ തള്ളി പിജെ കുര്യന്‍

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. കസ്റ്റഡിയിലിരിക്കുന്ന ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരാളെ ചോദ്യം ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്ന് പിജെ കുര്യന്‍ പറഞ്ഞു.അന്വേഷണം നടത്തി തെളിവുണ്ടെങ്കില്‍ അദേഹത്തിന്റെ സഹകരണം തേടുകയാണ് വേണ്ടതെന്നും പിജെ കുര്യന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പിജെ കുര്യന്റെ വാക്കുകള്‍: ”കസ്റ്റഡിയിലിരിക്കുന്ന ഒരു പ്രതി നല്‍കിയ മൊഴിയുടെ പേരില്‍ മാത്രം ഭരണഘടനാ പദവിയിലിരിക്കുന്ന […]

1 Jan 2021 6:57 AM GMT

‘സ്പീക്കറെ ചോദ്യം ചെയ്യുന്നത് ശരിയല്ലാത്ത നടപടി, രാജി വേണ്ട’; ചെന്നിത്തലയെ തള്ളി പിജെ കുര്യന്‍
X

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. കസ്റ്റഡിയിലിരിക്കുന്ന ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരാളെ ചോദ്യം ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്ന് പിജെ കുര്യന്‍ പറഞ്ഞു.
അന്വേഷണം നടത്തി തെളിവുണ്ടെങ്കില്‍ അദേഹത്തിന്റെ സഹകരണം തേടുകയാണ് വേണ്ടതെന്നും പിജെ കുര്യന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പിജെ കുര്യന്റെ വാക്കുകള്‍: ”കസ്റ്റഡിയിലിരിക്കുന്ന ഒരു പ്രതി നല്‍കിയ മൊഴിയുടെ പേരില്‍ മാത്രം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളെ ചോദ്യം ചെയ്യാന്‍ നോട്ടീസയച്ച് വിളിച്ച് വരുത്തുന്ന രീതി ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മൊഴി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ച് തെളിവുകള്‍ ശേഖരിച്ച് അതില്‍ കഴമ്പുണ്ടെങ്കില്‍ വിവരം സ്പീക്കറെ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. തുടര്‍ന്ന് അന്വേഷണത്തിന് അദ്ദേഹത്തിന്റെ സഹകരണം തേടുകയാണ് വേണ്ടത്. ആ ഘട്ടത്തില്‍ അദ്ദേഹത്തിന് സ്പീക്കര്‍ പദവിയിലിരിക്കുക ബുദ്ധിമുട്ടാകുകയും ചെയ്യും. കസ്റ്റഡിയിലുള്ളവരുടെ മൊഴിക്ക് പൂര്‍ണ്ണമായ വിശ്വാസമുണ്ടെന്ന് പറയാന്‍ പറ്റില്ല. അതിന്റെ പേരില്‍ സ്പീക്കര്‍ പദവി രാജിവെക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ല.”

ഡോളര്‍ കടത്തുക്കേസിലാണ് സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സ്വപ്‌നാ സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡോളര്‍ അടങ്ങിയ ബാഗ് യുഎഇ കോണ്‍സുലേറ്റിലെത്തിക്കാന്‍ സ്പീക്കര്‍ തങ്ങളെ ഏല്‍പ്പിച്ചെന്നായിരുന്നു ഇരുവരുടെയും മൊഴി. റിവേഴ്‌സ് ഹവാലയാണ് നടന്നതെന്നും അഴിമതിപ്പണം വ്യാപകമായി വിദേശരാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസും കണ്ടെത്തിയിട്ടുണ്ട്.

Next Story