Top

തിരുവല്ലയില്‍ മത്സരിക്കാന്‍ സഭാ നേതൃത്വവുമായി സംസാരിച്ചിട്ടില്ലെന്ന് പിജെ കുര്യന്‍; ‘നടക്കുന്നത് വ്യാജ പ്രചരണം’

തിരുവല്ല: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. തിരുവല്ല മണ്ഡലത്തില്‍ മത്സരിക്കുന്നതിന് വേണ്ടി സഭാനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കിയെന്ന പ്രചരണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ മത്സരിക്കണമെന്ന് തന്നോട് പലരും ആവശ്യപ്പെട്ടിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ താന്‍ ആ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും പിജെ കുര്യന്‍ പറഞ്ഞു. താന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നും ആ സ്ഥാനാര്‍ത്ഥിയെ താന്‍ പിന്തുണക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളതെന്നും പിജെ […]

14 Jan 2021 10:42 AM GMT

തിരുവല്ലയില്‍ മത്സരിക്കാന്‍ സഭാ നേതൃത്വവുമായി സംസാരിച്ചിട്ടില്ലെന്ന് പിജെ കുര്യന്‍; ‘നടക്കുന്നത് വ്യാജ പ്രചരണം’
X

തിരുവല്ല: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. തിരുവല്ല മണ്ഡലത്തില്‍ മത്സരിക്കുന്നതിന് വേണ്ടി സഭാനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കിയെന്ന പ്രചരണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ലയില്‍ മത്സരിക്കണമെന്ന് തന്നോട് പലരും ആവശ്യപ്പെട്ടിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ താന്‍ ആ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും പിജെ കുര്യന്‍ പറഞ്ഞു.

താന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നും ആ സ്ഥാനാര്‍ത്ഥിയെ താന്‍ പിന്തുണക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളതെന്നും പിജെ കുര്യന്‍ പറഞ്ഞു.

താനറിയാതെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിലരുടെ നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story