Top

ജോസഫ് വിഭാഗം മത്സരിക്കുന്നത് പത്തിടങ്ങളില്‍; തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും തന്നെ; മറ്റ് സ്ഥാനാര്‍ഥികള്‍ ഇവര്‍

ഇടുക്കിയില്‍ നിന്നും അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജാകും ഇത്തവണ മത്സരിക്കുക.

13 March 2021 12:33 AM GMT

ജോസഫ് വിഭാഗം മത്സരിക്കുന്നത് പത്തിടങ്ങളില്‍; തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും തന്നെ; മറ്റ് സ്ഥാനാര്‍ഥികള്‍ ഇവര്‍
X

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇത്തവണ മത്സരിക്കുന്നത് 10 സീറ്റുകളില്‍. തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും തന്നെ മത്സരത്തിനിറങ്ങും. ഇടുക്കിയില്‍ നിന്നും അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജാകും ഇത്തവണ മത്സരിക്കുക.

ഇരിങ്ങാലക്കുടയില്‍ നിന്നും തോമസ് ഉണ്ണ്യാടനെയാണ് ജോസഫ് വിഭാഗം കളത്തിലിറക്കുന്നത്. കുട്ടനാട് ജേക്കബ് എബ്രഹാം, ചങ്ങനാശ്ശേരി വിജെ ലാലി, ഏറ്റുമാനൂര്‍ അഡ്വ പ്രിന്‍സ് ലൂക്കോസ്, തിരുവല്ലയില്‍ കുഞ്ഞുകോശി പോള്‍, തൃക്കരിപ്പൂരില്‍ എംപി ജോസഫ് എന്നിവരാണ് ജോസഫ് പക്ഷത്തിനായി ഇറങ്ങുന്നത്.

യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രാത്രി അറിയിച്ചിരുന്നു. 91 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരള കോണ്‍ഗ്രസ് പത്ത് സീറ്റുകളിലും ആര്‍എസ്പി അഞ്ചിടത്തും എന്‍സിപി രണ്ടിടത്തും ജനതാദള്‍ മലമ്പുഴയിലും മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.സിഎംപി നെന്മാറയിലും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് പിറവത്തും മത്സരിക്കും. എലത്തൂരും പാലയിലുമാണ് എന്‍സിപി മത്സരിക്കുക. വടകര സീറ്റില്‍ കെകെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി എത്തുകയാണെങ്കില്‍ യുഡിഎഫ് പിന്തുണയുണ്ടാകുമെന്നും ചെന്നിത്തല അറിയിച്ചിരുന്നു.

Next Story