‘കേരള കോണ്‍ഗ്രസ് ഒരു കുടുംബമാവണം’; നേതാവിന്റെ മകന്‍ എന്നത് കുറുക്കുവഴിയല്ലെന്ന് പിജെ ജോസഫ്
കേരള കോണ്‍ഗ്രസ് ഒന്നാവണമെന്ന ആഗ്രഹം ഉണ്ടെന്ന് മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. സ്വന്തം താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ച് മുന്നോട്ട് പോകുന്ന രീതി കേരള കോണ്‍ഗ്രസ് ആദര്‍ശങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന നേതാക്കള്‍ ഉപേക്ഷിക്കുന്ന കാലത്ത് ലയനത്തിന് പ്രസക്തിയുണ്ടെന്നും കേരള കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ ഒരു കുടുംബം പോലെ ഒറ്റകെട്ടാവണമെന്ന ആഗ്രഹം തീര്‍ച്ചയായും ഉണ്ടെന്നുമായിരുന്നു പിജെ ജോസഫിന്റെ പ്രതികരണം. പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനം; സിപിഐഎം പ്രാദേശിക നേതാക്കള്‍ പിടിയില്‍ മകന്‍ അപു ജോര്‍ജിന്റെ രാഷ്ട്രീയ പ്രവേശനത്തെകുറിച്ചും പിജെ […]
27 Jun 2021 8:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരള കോണ്‍ഗ്രസ് ഒന്നാവണമെന്ന ആഗ്രഹം ഉണ്ടെന്ന് മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. സ്വന്തം താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ച് മുന്നോട്ട് പോകുന്ന രീതി കേരള കോണ്‍ഗ്രസ് ആദര്‍ശങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന നേതാക്കള്‍ ഉപേക്ഷിക്കുന്ന കാലത്ത് ലയനത്തിന് പ്രസക്തിയുണ്ടെന്നും കേരള കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ ഒരു കുടുംബം പോലെ ഒറ്റകെട്ടാവണമെന്ന ആഗ്രഹം തീര്‍ച്ചയായും ഉണ്ടെന്നുമായിരുന്നു പിജെ ജോസഫിന്റെ പ്രതികരണം.
പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനം; സിപിഐഎം പ്രാദേശിക നേതാക്കള്‍ പിടിയില്‍
മകന്‍ അപു ജോര്‍ജിന്റെ രാഷ്ട്രീയ പ്രവേശനത്തെകുറിച്ചും പിജെ ജോസഫ് തന്റെ നിലപാട് വ്യക്തമാക്കി. നേതാവിന്റെ മകന്‍ ആണെന്നത് രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ നേടാനുള്ള കുറുക്കുവഴിയല്ലെന്നും താഴെ നിന്ന് പ്രവര്‍ത്തിച്ച് മെറിറ്റ് തെളിയിക്കണ് താന്‍ അപുവിനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും പിജെ ജോസഫ് പറഞ്ഞു. ഈ അടുത്തകാലത്ത് വരെ അപുവിന് രാഷ്ട്രീയത്തില്‍ താല്‍പര്യം ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ജോസഫ് കൂട്ടിചേര്‍ത്തു.
‘ബിജെപിയെ തിരുത്താന്‍ കെല്‍പ്പ് നഷ്ടപ്പെട്ടോയെന്ന് ആര്‍എസ്എസ് പരിശോധിക്കണം’: സികെ പത്മനാഭന്‍
രാഷ്ട്രീയത്തില്‍ ചേര്‍ന്നില്ലായിരുന്നുവെങ്കില്‍ താനൊരു മുഴുവന്‍ സമയ കര്‍ഷകനാകുമായിരുന്നുവെന്നും ആയിരം ലിറ്ററിലധികം പാല്‍ വീട്ടിലെ പശുക്കളില്‍ നിന്നും ദിവസേന ലഭിക്കുന്നുണ്ടെന്നും 25 വര്‍ഷത്തോളമായി താന്‍ തൊടുപുഴയില്‍ കാര്‍ഷിക മേള സംഘടിപ്പിക്കുന്നുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു.