Top

ന്യൂനപക്ഷ ക്ഷേമപദ്ധതി അനുപാതം; ഹൈക്കോടതി വിധി സ്വാഗതം ക്രൈസ്തവ സംഘടനകള്‍; വിധി നടപ്പാക്കണമെന്ന് പിജെ ജോസഫും

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ആനുകൂല്യം ജനസംഖ്യാനുപാതത്തില്‍ നല്‍കണമെന്ന കോടതി വിധി ന്യായമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതി വിധി നടപ്പാക്കണമെന്നും പിജെ ജോസഫ് അഭിപ്രായപ്പെട്ടു. ക്രൈസ്തവ സംഘടനകളും വിധിയെ സ്വാഗതം ചെയ്തു. എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കാന്‍ വിധി സഹായിക്കുമെന്ന് കെസിബിസിയും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും പറഞ്ഞു. വിധി ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും പദ്ധതികള്‍ വിഭാവനം ചെയ്തതിലെ പിഴവ് […]

29 May 2021 3:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂനപക്ഷ ക്ഷേമപദ്ധതി അനുപാതം; ഹൈക്കോടതി വിധി സ്വാഗതം ക്രൈസ്തവ സംഘടനകള്‍; വിധി നടപ്പാക്കണമെന്ന് പിജെ ജോസഫും
X

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ആനുകൂല്യം ജനസംഖ്യാനുപാതത്തില്‍ നല്‍കണമെന്ന കോടതി വിധി ന്യായമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതി വിധി നടപ്പാക്കണമെന്നും പിജെ ജോസഫ് അഭിപ്രായപ്പെട്ടു. ക്രൈസ്തവ സംഘടനകളും വിധിയെ സ്വാഗതം ചെയ്തു. എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കാന്‍ വിധി സഹായിക്കുമെന്ന് കെസിബിസിയും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും പറഞ്ഞു.

വിധി ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും പദ്ധതികള്‍ വിഭാവനം ചെയ്തതിലെ പിഴവ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയെന്നും കെസിബിസി വക്താവ് പറഞ്ഞു. ജനസംഖ്യാ അനുപാതത്തിലായിരിക്കണം ക്ഷേമപദ്ധതികള്‍ വിതരണം ചെയ്യേണ്ടെന്ന ഹൈക്കോടതി നിരീക്ഷണവും സ്വാഗതാര്‍ഹമാണ്. ഇത് നീതിയുടെ വിജയമാണെന്നും ന്യൂനപക്ഷ ക്ഷേമത്തിലെ പക്ഷപാത നിലപാടുകള്‍ തിരുത്താന്‍ വിധി സഹായിക്കുമെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രതികരിച്ചു. അതേസമയം അര്‍ഹരായവര്‍ക്കെല്ലാം സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ വിധി സഹായിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാര്‍ ജോസ് കെ മാണി പറഞ്ഞു.

അതേസമയം ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സമുദായത്തിലെ സംഘടനകള്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ആനുകൂല്യം 100 ശതമാനവും മുസ്ലിങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. ഐഎന്‍എലും സമാന നിലപാടാണ് എടുത്തത്. വിധിക്കെതിരെ അപ്പീല്‍ പോവുമെന്ന് ഐഎന്‍എല്‍ അറിയിച്ചു. വിധി ദൗര്‍ഭാഗ്യകരമാണെന്നും അപ്പീല്‍ പോവണമെന്നും കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറിയേറ്റ് കോഴിക്കോട് പ്രതികരിച്ചു. വിധിയുടെ പശ്ചാത്തലത്തില്‍ സമസ്ത ഇകെ വിഭാഗത്തിന്റെ സംവരണ സംരക്ഷണ സമിതി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നു. വിധി അനീതിയാണെന്നും പൊതുസമൂഹത്തില്‍ ചിലര്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചു.

Next Story