രാഷ്ട്രീയവൈരാഗ്യം മറന്ന് ജോസഫിന്റെ വസതിയില്‍ ജോസ്; മകന്റെ വേര്‍പാടില്‍ അനുശോചനം
തൊടുപുഴ: കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകന്‍ ജോ ജോസഫിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ജോസ് കെ മാണി. പിജെ ജോസഫിന്റെ വസതിയില്‍ എത്തിയായിരുന്നു അനുശോചനം അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെ ജോസ് കെ മാണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘സ്‌നേഹിതരേമുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ പിജെ ജോസഫിന്റെ പുത്രന്‍ ജോമോന്‍ ന്റെ (34) നിര്യാണത്തില്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി എന്റേയും എന്റെ കുടുംബത്തിന്റേയും അനുശോചനം അറിയിച്ചു. പ്രിയ ജോകുട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു ആദരാഞ്ജലികള്‍ !’ ജോസ് […]

തൊടുപുഴ: കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകന്‍ ജോ ജോസഫിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ജോസ് കെ മാണി. പിജെ ജോസഫിന്റെ വസതിയില്‍ എത്തിയായിരുന്നു അനുശോചനം അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെ ജോസ് കെ മാണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘സ്‌നേഹിതരേ
മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ പിജെ ജോസഫിന്റെ പുത്രന്‍ ജോമോന്‍ ന്റെ (34) നിര്യാണത്തില്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി എന്റേയും എന്റെ കുടുംബത്തിന്റേയും അനുശോചനം അറിയിച്ചു. പ്രിയ ജോകുട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു ആദരാഞ്ജലികള്‍ !’ ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചു.
ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു അദ്ദേവീട്ടില്‍ തളര്‍ന്ന് വീണ ജോയെ ഉടന്‍ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
- TAGS:
- Jose K Mani
- PJ Joseph