Top

‘രണ്ടിലയേക്കാള്‍ നല്ലത് ചെണ്ട’; രണ്ടില ജോസ് വിഭാഗം കൊണ്ടുപോയിക്കോട്ടെയെന്ന് പിജെ ജോസഫ്

കോട്ടയം: ത്രിതല പഞ്ചായത്തില്‍ ജോസഫ് വിഭാഗം മികച്ച വിജയമാണ് നേടിയതെന്ന് പിജെ ജോസഫ്. ഇടുക്കിയില്‍ നല്ല വിജയമാണ് നേടിയത്. അഞ്ച് ജില്ലാ പഞ്ചായത്തില്‍ നാലിലും വിജയിച്ചു. തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് അധികാരത്തിലേറി. കേരള കോണ്‍ഗ്രസിന് നല്‍കിയ സീറ്റില്‍ ചില പ്രശ്‌നങ്ങളുണ്ടായി. അതു കാരണം ചില സീറ്റില്‍ പരാജയപ്പെട്ടു.തൊടുപുഴ നിയോജക മണ്ഡലത്തില്‍ യുഡിഎഫിന് മുന്നേറ്റമുണ്ടായെന്നും പിജെ ജോസഫ് പറഞ്ഞു. ഇടുക്കിയില്‍ ജില്ലയില്‍ ജോസഫ് വിഭാഗത്തിന് കഴിഞ്ഞ തവണത്തെക്കാള്‍ നല്ല വിജയം നേടാനായി. പാലായില്‍ ഒരു പഞ്ചായത്ത് മാത്രമാണ് […]

17 Dec 2020 4:42 AM GMT

‘രണ്ടിലയേക്കാള്‍ നല്ലത് ചെണ്ട’; രണ്ടില ജോസ് വിഭാഗം കൊണ്ടുപോയിക്കോട്ടെയെന്ന് പിജെ ജോസഫ്
X

കോട്ടയം: ത്രിതല പഞ്ചായത്തില്‍ ജോസഫ് വിഭാഗം മികച്ച വിജയമാണ് നേടിയതെന്ന് പിജെ ജോസഫ്. ഇടുക്കിയില്‍ നല്ല വിജയമാണ് നേടിയത്. അഞ്ച് ജില്ലാ പഞ്ചായത്തില്‍ നാലിലും വിജയിച്ചു. തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് അധികാരത്തിലേറി. കേരള കോണ്‍ഗ്രസിന് നല്‍കിയ സീറ്റില്‍ ചില പ്രശ്‌നങ്ങളുണ്ടായി. അതു കാരണം ചില സീറ്റില്‍ പരാജയപ്പെട്ടു.
തൊടുപുഴ നിയോജക മണ്ഡലത്തില്‍ യുഡിഎഫിന് മുന്നേറ്റമുണ്ടായെന്നും പിജെ ജോസഫ് പറഞ്ഞു.

ഇടുക്കിയില്‍ ജില്ലയില്‍ ജോസഫ് വിഭാഗത്തിന് കഴിഞ്ഞ തവണത്തെക്കാള്‍ നല്ല വിജയം നേടാനായി. പാലായില്‍ ഒരു പഞ്ചായത്ത് മാത്രമാണ് ജോസ് വിഭാഗത്തിന് അധികമായി ലഭിച്ചത്.
കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ പോയതുകൊണ്ട് കേരള കോണ്‍ഗ്രസ് എല്ലാം എല്‍ഡിഎഫിലായെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരസഭകളില്‍ ജോസഫ് വിഭാഗത്തിന് മികച്ച വിജയമാണെന്നും പിജെ ജോസഫ് പറഞ്ഞു. ഇവിടെങ്ങളില്‍ ജോസ് വിഭാഗത്തിന് തിരിച്ചടി നേരിട്ടു. കോട്ടയം ഒഴികെ ബാക്കി ജില്ലകളില്‍ എല്ലാം ജോസ് വിഭാഗത്തിനെക്കാളും ജോസഫ് വിഭാഗമാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണി വന്നത് കൊണ്ട് മധ്യതിരുവിതാംകൂറില്‍ രാഷ്ട്രീയ മാറ്റമുണ്ടായെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ഇനി ചെണ്ട ചിഹ്നം മതിയെന്ന് ആലോചിക്കുന്നുണ്ട്. രണ്ടിലയെക്കാള്‍ നല്ലത് ചെണ്ട ചിഹ്നമാണ്. രണ്ടില ചിഹ്നം ജോസ് വിഭാഗം കൊണ്ടുപോയിക്കൊട്ടെയെന്നും പിജെ ജോസഫ് പറഞ്ഞു. നിയമ പോരാട്ടത്തില്‍ രണ്ടില ചിഹ്നം കിട്ടിയാലും പാര്‍ട്ടി ചിഹ്നം ചെണ്ടയാകാന്‍ താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും പിജെ ജോസഫ് പറഞ്ഞു.

Next Story