Top

‘പാലയിലെ വഞ്ചകന്‍ ജോസ് കെ മാണി തന്നെ, എന്നെ കൂകി തോല്‍പിക്കാന്‍ ശ്രമിച്ച് ചോദിച്ച് വാങ്ങിയ പരാജയം’; ജോസ് കെ മാണിയുടെ ഇടത് നീക്കത്തില്‍ പിജെ ജോസഫ്

പാല ഉപതെരഞ്ഞെടുപ്പില്‍ വഞ്ചിച്ചെന്ന ജോസ് കെ മാണിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് പിജെ ജോസഫ്. പാലയിലെ വഞ്ചകന്‍ ജോസ് കെ മാണി തന്നെയാണ് കെഎം മാണിയാണ് തങ്ങളുടെ ചിഹ്നമെന്ന് പറഞ്ഞവര്‍ക്ക് എന്തിനാണ് ഇപ്പോള്‍ രണ്ടില ചിഹ്നമെന്നും അദ്ദേഹം ചോദിച്ചു. ‘പാലാ തെരഞ്ഞെടുപ്പില്‍ ചിഹ്നം വേണ്ടെന്നും ചിഹ്നം കെഎം മാണിയാണെന്നും മത്സരിച്ച സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും പറയുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടന യോഗത്തില്‍ വെച്ചാണ് ചിഹ്നം മാണി സാറാണ് എന്ന് അവര്‍ പ്രഖ്യാപിച്ചത്. ഇനി എങ്ങനെയാണ് ചിഹ്നം കൊടുത്തില്ലെന്ന […]

14 Oct 2020 1:17 AM GMT

‘പാലയിലെ വഞ്ചകന്‍ ജോസ് കെ മാണി തന്നെ, എന്നെ കൂകി തോല്‍പിക്കാന്‍ ശ്രമിച്ച് ചോദിച്ച് വാങ്ങിയ പരാജയം’; ജോസ് കെ മാണിയുടെ ഇടത് നീക്കത്തില്‍ പിജെ ജോസഫ്
X

പാല ഉപതെരഞ്ഞെടുപ്പില്‍ വഞ്ചിച്ചെന്ന ജോസ് കെ മാണിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് പിജെ ജോസഫ്. പാലയിലെ വഞ്ചകന്‍ ജോസ് കെ മാണി തന്നെയാണ് കെഎം മാണിയാണ് തങ്ങളുടെ ചിഹ്നമെന്ന് പറഞ്ഞവര്‍ക്ക് എന്തിനാണ് ഇപ്പോള്‍ രണ്ടില ചിഹ്നമെന്നും അദ്ദേഹം ചോദിച്ചു.

‘പാലാ തെരഞ്ഞെടുപ്പില്‍ ചിഹ്നം വേണ്ടെന്നും ചിഹ്നം കെഎം മാണിയാണെന്നും മത്സരിച്ച സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും പറയുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടന യോഗത്തില്‍ വെച്ചാണ് ചിഹ്നം മാണി സാറാണ് എന്ന് അവര്‍ പ്രഖ്യാപിച്ചത്. ഇനി എങ്ങനെയാണ് ചിഹ്നം കൊടുത്തില്ലെന്ന ആക്ഷേപം? സ്വയം ഏറ്റുവാങ്ങിയതാണ് ആ തോല്‍വി. സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും എതിര്‍പ്പുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചിഹ്നം വേണ്ടെന്ന് പറയുകയും ധാര്‍ഷ്ട്യത്തോടെ പെരുമാറുകയും തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ എന്നെ കൂവുകയും ചെയ്തതിന് ശേഷം പാലായില്‍ വഞ്ചിച്ചെന്ന് പറയുകയാണ്’, പിജെ ജോസഫ് പറഞ്ഞു.

പാലായില്‍ വഞ്ചിച്ചത് ജോസ് കെ മാണി തന്നെയാണ്. അല്ലെങ്കില്‍ ഒരു സ്ഥാനാര്‍ത്ഥി വിജയിക്കേണ്ട സ്ഥലത്ത് അവിടെ പ്രചരണത്തിന് വന്ന എന്നെ കൂവിയത് ജയിപ്പിക്കാനാണോ? നിയമസഭയില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നും മാണി സാറിനെ എതിര്‍ത്ത് അപമാനിച്ച സിപിഐഎമ്മിന്റെ കൂടെയാണ് ഇപ്പോള്‍ ജോസ് കെ മാണി പോയിരിക്കുന്നത്. അതുകൊണ്ട് അന്ന് യുഡിഎഫാണ് മാണി സാറിന്റെ കൂടെനിന്നത്. അത് മറന്നുകൊണ്ടാണ് ജോസ് കെ മാണിയുടെ തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണകള്‍ പാലിക്കാത്തതാണ് ജോസ് കെ മാണി വിഭാഗം പുറത്തുപോകാനുണ്ടായ കാരണം. അവരെ ആരും പുറത്താക്കിയതല്ല, സ്വയം പുറത്തുപോയതാണെന്നും പിജെ ജോസഫ് പറഞ്ഞു.

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് മുന്നണി പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പിജെ ജോസഫിന്റെ പ്രതികരണം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് പിന്നാലെയായിരുന്നു ജോസ് കെ മാണി മുന്നണി പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയുടെ മാനിഫെസ്റ്റോ ഇടതുപക്ഷ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയത്തോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തില്‍ കേരള കോണ്‍ഗ്രസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തോടെ കേരള രാഷ്ട്രീത്തിന്റെ ഗതി നിര്‍ണയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. ‘ജനകീയ അടിത്തറയുള്ള കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ് ഈ സ്ഥാനം. എന്നാല്‍ രാഷ്ട്രീയമായും വ്യക്തിപരമായും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണമെന്ന നിര്‍ബന്ധം എനിക്കുള്ളതിനാല്‍ രാജ്യസഭാ അംഗത്വം രാജിവെക്കാന്‍ തീരുമാനിക്കുകയാണ’, ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശന പ്രഖ്യാപനം. 38 വര്‍ഷം യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും കെഎം മാണി ഭാഗമായിരുന്നു. മാണിയുടെ രാഷ്ട്രീയത്തെയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചു. കോണ്‍ഗ്രസിലെ ചിലരില്‍നിന്നും കേരള കോണ്‍ഗ്രസ് നേരിട്ടത് കനത്ത അനീതിയാണ്. പിജെ ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ മാണി പറഞ്ഞു.

പാല ഉപതെരഞ്ഞെടുപ്പില്‍ ചതി നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കേന്ദ്രത്തില്‍ ലോക്‌സഭയും രാജ്യസഭയും എടുക്കുകയാണെങ്കില്‍ യുപിഎയ്ക്ക് നാമമാത്രയായ എംപിമാരെയുള്ളു. അതില്‍ കേരളകോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ട്. ഒരു പഞ്ചായത്തിന്റെ പേരിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ പുറത്താക്കിയത്. ഇന്ത്യയില്‍ എവിടെയെങ്കിലും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണത്. 38 വര്‍ഷം ഒരു മുന്നണിയുടെ കൂടെ നിന്ന പാര്‍ട്ടിയെ ഒരു പഞ്ചായത്തിന്റെ പേരില്‍ മുന്നണിയില്‍നിന്നും പുറത്താക്കി.

യുഡിഎഫ് വിടാന്‍ 2016ല്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. അതിന്റെ കാരണം ഞാന്‍ പറയുന്നില്ല. അന്ന ആ തീരുമാനമെടുത്തപ്പോള്‍ കെ എം മാണി സാര്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് പ്രസക്തമാണ്. ഇന്ന് കോണ്‍ഗ്രസിലെ ചില നേതാക്കന്മാര്‍ മുഖ്യശത്രുവായി കാണുന്നത് കേരള കോണ്‍ഗ്രസാണ് എന്നാണ് അദ്ദേഹം പറഞ്ഞു. തോല്‍പിക്കാനായി ബറ്റാലിയന്‍,

ഇപ്പോള്‍ മാണി സാറിനോട് വലിയ സ്‌നേഹമാണ് പക്ഷേ, ഞങ്ങളെ പുറത്താക്കിയപ്പോള്‍ ആ സ്‌നേഹമുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

Next Story