Top

ഇനി പഴയമുഖങ്ങള്‍ വേണ്ടെന്ന് സര്‍വ്വെ, അനുസരിക്കാനുറച്ച് ജോസഫ് ഗ്രൂപ്പ്, ചങ്ങനാശ്ശേരിയിലും കോതമംഗലത്തും പുതുമുഖമെത്തും; സാധ്യതാ പട്ടിക ഇങ്ങനെ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് അനുവദിക്കുന്ന സീറ്റുകളില്‍ കൂടുതലും പുതുമുഖങ്ങളെന്ന് റിപ്പോര്‍ട്ട്. പുതുമുഖങ്ങള്‍ക്ക് വിജയസാധ്യതയെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ സര്‍വ്വേ ഫലം. ഇത് പരിഗണിച്ചാണ് യുവാക്കള്‍ അടക്കമുള്ള പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. കൊച്ചിയിലെ സ്വകാര്യ ഏജന്‍സിയാണ് സര്‍വ്വേ നടത്തിയത്. ചങ്ങനാശേരിയിലും കോതമംഗലത്തും പേരാമ്പ്രയിലും പുതുമുഖങ്ങളാണ് സാധ്യതാപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നതും. തൊടുപുഴയില്‍ പിജെ ജോസഫ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ തന്നെയാവും മത്സരിക്കാനിറങ്ങുക. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും കുട്ടനാട് ജേക്കബ് […]

2 March 2021 11:24 PM GMT

ഇനി പഴയമുഖങ്ങള്‍ വേണ്ടെന്ന് സര്‍വ്വെ, അനുസരിക്കാനുറച്ച് ജോസഫ് ഗ്രൂപ്പ്, ചങ്ങനാശ്ശേരിയിലും കോതമംഗലത്തും പുതുമുഖമെത്തും; സാധ്യതാ പട്ടിക ഇങ്ങനെ
X

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് അനുവദിക്കുന്ന സീറ്റുകളില്‍ കൂടുതലും പുതുമുഖങ്ങളെന്ന് റിപ്പോര്‍ട്ട്. പുതുമുഖങ്ങള്‍ക്ക് വിജയസാധ്യതയെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ സര്‍വ്വേ ഫലം. ഇത് പരിഗണിച്ചാണ് യുവാക്കള്‍ അടക്കമുള്ള പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. കൊച്ചിയിലെ സ്വകാര്യ ഏജന്‍സിയാണ് സര്‍വ്വേ നടത്തിയത്.

ചങ്ങനാശേരിയിലും കോതമംഗലത്തും പേരാമ്പ്രയിലും പുതുമുഖങ്ങളാണ് സാധ്യതാപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നതും. തൊടുപുഴയില്‍ പിജെ ജോസഫ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ തന്നെയാവും മത്സരിക്കാനിറങ്ങുക.

ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും കുട്ടനാട് ജേക്കബ് എബ്രഹാമും പട്ടികയിലുണ്ട്. മൂവാറ്റപുഴ ലഭിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജിനാണ് സാധ്യത, പകരം ഇടുക്കിയില്‍ നോബിള്‍ ജോസഫിനെ ഇറക്കിയേക്കും.

കോതമംഗലത്ത് ഷിബു തെക്കുംപുറം സ്ഥാനാര്‍ഥിയാകും. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസും മൈക്കിള്‍ ജയിംസും സാധ്യത പട്ടികയില്‍ ഉണ്ട്. ചങ്ങനാശേരിയില്‍ സാജന്‍ ഫ്രാന്‍സിസിനും വി.ജെ ലാലിക്കും തുല്യപരിഗണനയാണുള്ളത്.

പൂഞ്ഞാര്‍ ലഭിച്ചാല്‍ സജി മഞ്ഞക്കടമ്പില്‍, കാഞ്ഞിരപ്പള്ളിയെങ്കില്‍ അജിത് മുതിരമല എന്നിവരെയാവും പരിഗണിക്കുക. പേരാമ്പ്രയില്‍ യൂത്ത് ഫ്രണ്ട് നേതാവ് കെ.വി കണ്ണനാണ് മുന്‍തൂക്കം.

അതേസമയം, തിരുവല്ല സീറ്റില്‍ അനിശ്ചിതത്വം തുടരുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിലുണ്ടാവും.

Next Story