തൊടുപുഴയില്‍ തകര്‍ന്നടിഞ്ഞ് ജോസഫ്; മത്സരിച്ച അഞ്ചിടത്തും തോറ്റു
തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ പിജെ ജോസഫ് ഗ്രൂപ്പിന് കനത്ത തിരിച്ചടി. മത്സരിച്ച അഞ്ച് സീറ്റുകളിലും ജോസഫിന്റെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. ജോസ്ി വിഭാഗമാണ് ഇവിടെ നേട്ടമുണ്ടാക്കിയത്. ജോസ് ഗ്രൂപ്പ് മത്സരിച്ച നാലില്‍ മൂന്നിടത്തും ജോസ് വിഭാഗം ജയിച്ചു. കോട്ടയത്തും ജോസഫ് ഗ്രൂപ്പ് വലിയ പരാജയത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ജോസ് ഗ്രൂപ്പുമായി നേരിട്ട് മത്സരിച്ച മിക്കയിടങ്ങളും ജോസഫ് ഗ്രൂപ്പ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. വലിയ മുന്നേറ്റമാണ് പാലയിലടക്കം എല്‍ഡിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ പിജെ ജോസഫ് ഗ്രൂപ്പിന് കനത്ത തിരിച്ചടി. മത്സരിച്ച അഞ്ച് സീറ്റുകളിലും ജോസഫിന്റെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. ജോസ്ി വിഭാഗമാണ് ഇവിടെ നേട്ടമുണ്ടാക്കിയത്. ജോസ് ഗ്രൂപ്പ് മത്സരിച്ച നാലില്‍ മൂന്നിടത്തും ജോസ് വിഭാഗം ജയിച്ചു.
കോട്ടയത്തും ജോസഫ് ഗ്രൂപ്പ് വലിയ പരാജയത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ജോസ് ഗ്രൂപ്പുമായി നേരിട്ട് മത്സരിച്ച മിക്കയിടങ്ങളും ജോസഫ് ഗ്രൂപ്പ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. വലിയ മുന്നേറ്റമാണ് പാലയിലടക്കം എല്‍ഡിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.