പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കരുതെന്ന് ജോസഫ് വിഭാഗം; സ്വതന്ത്രനെങ്കില്‍ അങ്ങനെ
കൊച്ചി: യുഡിഎഫ് പ്രവേശനത്തിനുള്ള നീക്കങ്ങളുമായി മുന്നോട്ടുനീങ്ങുന്ന പിസി ജോര്‍ജിന് വിലങ്ങുതടിയായി പിജെ ജോസഫ് വിഭാഗം. പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കേണ്ടെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ അഭിപ്രായം. ഇക്കാര്യം യുഡിഎഫ് യോഗത്തില്‍ അറിയിക്കുമെന്ന് പിജെ ജോസഫ് അറിയിച്ചു. പിസി ജോര്ജ്ജിനനെയും ജനപക്ഷത്തെയും യുഡിഎഫില്‍ എടുക്കേണ്ടെന്നാണ് ജോസഫ് ഗ്രൂപ്പ് പറയുന്നത്. ഘടകകക്ഷിയായി ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കില്ല. എന്നാല്‍, പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ തെറ്റില്ല. അതിനെ എതിര്‍ക്കില്ലെന്നുമാണ് ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങള്‍ ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പിജെ ജോസഫ് ഉന്നയിക്കുമെന്നാണ് […]

കൊച്ചി: യുഡിഎഫ് പ്രവേശനത്തിനുള്ള നീക്കങ്ങളുമായി മുന്നോട്ടുനീങ്ങുന്ന പിസി ജോര്‍ജിന് വിലങ്ങുതടിയായി പിജെ ജോസഫ് വിഭാഗം. പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കേണ്ടെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ അഭിപ്രായം. ഇക്കാര്യം യുഡിഎഫ് യോഗത്തില്‍ അറിയിക്കുമെന്ന് പിജെ ജോസഫ് അറിയിച്ചു.
പിസി ജോര്ജ്ജിനനെയും ജനപക്ഷത്തെയും യുഡിഎഫില്‍ എടുക്കേണ്ടെന്നാണ് ജോസഫ് ഗ്രൂപ്പ് പറയുന്നത്. ഘടകകക്ഷിയായി ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കില്ല. എന്നാല്‍, പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ തെറ്റില്ല. അതിനെ എതിര്‍ക്കില്ലെന്നുമാണ് ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
ഇക്കാര്യങ്ങള്‍ ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പിജെ ജോസഫ് ഉന്നയിക്കുമെന്നാണ് വിവരം.
നിയമസഭാ തെരഞ്ഞെടുപ്പോടെ യുഡിഎഫിലേക്ക് ചേരുമെന്ന സൂചനകള്‍ പിസി ജോര്‍ജ് നല്‍കുന്നതിനിടെയാണ് ജോസഫ് വിഭാഗം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പാലായില്‍ ജോസ് കെ മാണി മത്സരിക്കാനെത്തിയാല്‍ എതിരാളിയായി താനെത്തുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ എത്തുമെന്നതിന്റെ ശക്തമായ സൂചനകള്‍ നല്‍കിയാണ് പിസി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്. കുറഞ്ഞത് 76 സീറ്റുകളില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പ്രവേശനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ, ‘യുഡിഎഫില്‍ പ്രവേശിപ്പിക്കാമോ എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും ഉന്നതരായ നേതാക്കള്‍ യുഡിഎഫുമായി സഹകരിക്കാമോ എന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തിന് യുഡിഎഫിന്റെ നീക്കത്തില്‍ വളരെ സംശയങ്ങളുണ്ട്. ആ സംശയങ്ങള്‍ പ്രശ്നങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്’. അനാവശ്യമായ അവകാശവാദത്തിനില്ലെന്നും രാഷ്ട്രീയ കക്ഷി എന്ന നിലയിലുള്ള മാന്യത മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.