Top

ചോദ്യങ്ങളോട് ക്ഷുഭിതനായി പിജെ ജോസഫ്; മോന്‍സിന്റെ രാജിക്കാര്യം അറിയില്ല

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പദവികള്‍ സംബന്ധിച്ചുള്ള വിവാദം ചര്‍ച്ചയാവുമ്പോള്‍ ചോദ്യങ്ങളോട് ക്ഷുഭിതനായി പിജെ ജോസഫ്. പാര്‍ട്ടിയില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് പിജെ ജോസഫ് പ്രതികരിച്ചു. മോന്‍സ് ജോസഫ് പാര്‍ട്ടി എക്‌സിക്യൂട്ടീവ് സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നറിയിച്ച സാഹചര്യത്തിലാണ് ജോസഫിന്റെ പ്രതികരണം. എന്നാല്‍ മോന്‍സ് ജോസഫ് രാജി സന്നദ്ധത അറിയിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് ജോസഫിന്റെ പ്രതികരണം. താലിബാന്‍ ആക്രമണം; ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായതോടെയാണ് മോന്‍സ് ജോസഫ് പാര്‍ട്ടി ഐക്യത്തിനുവേണ്ടി സ്ഥാനം […]

16 July 2021 2:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചോദ്യങ്ങളോട് ക്ഷുഭിതനായി പിജെ ജോസഫ്; മോന്‍സിന്റെ രാജിക്കാര്യം അറിയില്ല
X

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പദവികള്‍ സംബന്ധിച്ചുള്ള വിവാദം ചര്‍ച്ചയാവുമ്പോള്‍ ചോദ്യങ്ങളോട് ക്ഷുഭിതനായി പിജെ ജോസഫ്. പാര്‍ട്ടിയില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് പിജെ ജോസഫ് പ്രതികരിച്ചു. മോന്‍സ് ജോസഫ് പാര്‍ട്ടി എക്‌സിക്യൂട്ടീവ് സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നറിയിച്ച സാഹചര്യത്തിലാണ് ജോസഫിന്റെ പ്രതികരണം. എന്നാല്‍ മോന്‍സ് ജോസഫ് രാജി സന്നദ്ധത അറിയിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് ജോസഫിന്റെ പ്രതികരണം.

താലിബാന്‍ ആക്രമണം; ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു

പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായതോടെയാണ് മോന്‍സ് ജോസഫ് പാര്‍ട്ടി ഐക്യത്തിനുവേണ്ടി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം വിട്ട് നിന്ന് പ്രധിക്ഷേധിച്ചിരുന്നു. മുതിര്‍ന്ന നേതാക്കാളെ പിന്‍തള്ളി മോന്‍സിന് നല്‍കിയ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവി റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ചതിനാലാണ് ഉത്തരവാദിത്വങ്ങള്‍ പിജെ ജോസഫ് ഏല്‍പ്പിച്ചതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.

കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; മൂന്നാം തരംഗം തടയണമെന്ന് പ്രധാനമന്ത്രി

മോന്‍സ് ജോസഫും ജോയി എബ്രഹാം ചേര്‍ന്ന് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുവാണ് ഫ്രാന്‍സിസ് വിഭാഗത്തിന്റെ ആരോപണം. പാര്‍ട്ടി പുനഃസംഘടനയിലൂടെ തര്‍ക്കം പരിഹരിക്കാം എന്നാണ് പി ജെ ജോസഫിന്റെ കണക്ക് കൂട്ടല്‍ .ഇതിനായി ഹൈപവര്‍ കമ്മിറ്റി ചേര്‍ന്ന് പുനഃസംഘടനയെ പറ്റി അന്തിമ തീരുമാനം എടുക്കും. പാര്‍ട്ടിയിലെ പുനഃസംഘടന ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസിന്റെ മറ്റൊരൂ പിളര്‍പ്പിലേക്ക് എത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത് .

Next Story