’25 പേരെ ചെണ്ട പഠിപ്പിക്കും, ജയറാമിനെ ബ്രാന്‍ഡ് അംബാസിഡറാക്കിയേക്കും’; ചെണ്ടയെ ചേര്‍ത്ത് പിജെ ജോസഫ്
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തിരിച്ചടി നേരിട്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് പിജെ ജോസഫ്. ചെണ്ട ചിഹ്നത്തില്‍ മത്സരിച്ച 290 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ടെന്നും ജോസഫ് വിഭാഗം തകര്‍ന്നടിഞ്ഞുവെന്ന് പറയുന്നവര്‍ ഇത് കാണുന്നില്ലെന്നും പിജെ ജോസഫ് പറഞ്ഞു. രണ്ടില ചിഹ്നത്തിനെതിരെ നേരിട്ട് മത്സരിച്ച ഇടങ്ങളില്‍ പലയിടങ്ങളിലും ചെണ്ടയാണ് വിജയിച്ചത്. ചെണ്ട ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേകം സ്വീകരണം നല്‍കും. സംസ്ഥാനത്തെ എല്ലാ പ്രധാന ചെണ്ടക്കാരേയും അണി നിരത്തും. ചെണ്ട ഔദ്യോഗിക ചിഹ്നമാക്കാനാണ് ആലോചനയെന്നും പിജെ […]

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തിരിച്ചടി നേരിട്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് പിജെ ജോസഫ്. ചെണ്ട ചിഹ്നത്തില്‍ മത്സരിച്ച 290 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ടെന്നും ജോസഫ് വിഭാഗം തകര്‍ന്നടിഞ്ഞുവെന്ന് പറയുന്നവര്‍ ഇത് കാണുന്നില്ലെന്നും പിജെ ജോസഫ് പറഞ്ഞു.
രണ്ടില ചിഹ്നത്തിനെതിരെ നേരിട്ട് മത്സരിച്ച ഇടങ്ങളില്‍ പലയിടങ്ങളിലും ചെണ്ടയാണ് വിജയിച്ചത്. ചെണ്ട ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേകം സ്വീകരണം നല്‍കും. സംസ്ഥാനത്തെ എല്ലാ പ്രധാന ചെണ്ടക്കാരേയും അണി നിരത്തും. ചെണ്ട ഔദ്യോഗിക ചിഹ്നമാക്കാനാണ് ആലോചനയെന്നും പിജെ ജോസഫ് പറഞ്ഞു.
ആവശ്യമായി വന്നാല്‍ നടന്‍ ജയറാമിനെ ബ്രാന്‍ഡ് അംബാസിഡറാക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. ഇതിനെല്ലാം പുറമേ നിയോജക മണ്ഡലത്തില്‍ നിന്നും 25 പേരെ ചെണ്ട പഠിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ആലോചനയിലുണ്ടെന്നും പിജെ ജോസഫ് വ്യക്തമാക്കി. രണ്ടില പരാജയപ്പെട്ട ചിഹ്നമാണെന്ന് തെളിഞ്ഞു. വേണമെങ്കില്‍ ഇനി അത് ജോസ് കെ മാണി കൊണ്ട് പോകട്ടെയെന്നും പിജെ ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന്റെ ശക്തി പ്രതിഫലിച്ചില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. അതേസമയം തന്നെ കോട്ടയത്ത് ജോസ് വിഭാഗം ശക്തി തെളിയിക്കുകയും ചെയ്തു. ഇവിടെ എല്‍ഡിഎഫിന്റെ വന്‍ മുന്നേറ്റത്തിന് പ്രേരണയായത് ജോസ് വിഭാഗമാണ്. ഈ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ ഒരുപടി ഉയര്‍ന്ന് ചിന്തിക്കും.