സ്വന്തം തട്ടകത്തില്‍ പിജെ ജോസഫിന് തിരിച്ചടി; തൊടുപുഴ കൈവിട്ട് യുഡിഎഫ്
തൊടുപുഴ നഗരസഭയില്‍ അവസാന ഘട്ടത്തിലെ എല്‍ഡിഎഫ് അട്ടിമറി വിജയം പിജെ ജോസഫിന് കനത്ത തിരിച്ചടി. തൊടുപുഴ നഗരസഭ യുഡിഎഫ് ഭരിക്കുമെന്നായിരുന്നു അവസാനം വരേയുള്ള പ്രതീക്ഷ. ഇവിടെ 13 സീറ്റില്‍ യുഡിഎഫും 12 സീറ്റുകളില്‍ എല്‍ഡിഎഫും എട്ടു സീറ്റില്‍ ബിജെപിയുമായിരുന്നു വിജയിച്ചത്. രണ്ടു സ്വതന്ത്രന്‍മാരും വിജയിച്ചു. എന്നാല്‍ ഒടുവില്‍ യുഡിഎഫ് സ്വതന്ത്രയുടെ വോട്ട് അടക്കം നേടിയായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. കോണ്‍ഗ്രസില്‍ നിന്നും മുസ്ലീം ലീഗില്‍ നിന്നും എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കാനായിരുന്നു […]

തൊടുപുഴ നഗരസഭയില്‍ അവസാന ഘട്ടത്തിലെ എല്‍ഡിഎഫ് അട്ടിമറി വിജയം പിജെ ജോസഫിന് കനത്ത തിരിച്ചടി. തൊടുപുഴ നഗരസഭ യുഡിഎഫ് ഭരിക്കുമെന്നായിരുന്നു അവസാനം വരേയുള്ള പ്രതീക്ഷ. ഇവിടെ 13 സീറ്റില്‍ യുഡിഎഫും 12 സീറ്റുകളില്‍ എല്‍ഡിഎഫും എട്ടു സീറ്റില്‍ ബിജെപിയുമായിരുന്നു വിജയിച്ചത്. രണ്ടു സ്വതന്ത്രന്‍മാരും വിജയിച്ചു. എന്നാല്‍ ഒടുവില്‍ യുഡിഎഫ് സ്വതന്ത്രയുടെ വോട്ട് അടക്കം നേടിയായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്.
കോണ്‍ഗ്രസില്‍ നിന്നും മുസ്ലീം ലീഗില്‍ നിന്നും എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കാനായിരുന്നു തീരുമാനം. ആദ്യ ഒരു വര്‍ഷം ജോസഫ് വിഭാഗത്തിലെ ജോസഫ് ജോണിന് ചെയര്‍മാന്‍ സ്ഥാനം നല്‍കുമെന്നായിരുന്നു തീരുമാനം.
തൊടുപുഴയില്‍ ജോസഫ് വിഭാഗത്തിലെ ഏഴ് സീറ്റില്‍ രണ്ട് പേര്‍ മാത്രമാണ് വിജയിച്ചത്. യുഡിഎഫിലെ ഏറ്റവും ഭൂരിപക്ഷം കുറഞ്ഞ കക്ഷിയാണ് പിജെ ജോസഫ് വിഭാഗം. എന്നാല്‍ ആദ്യം ടേം നല്‍കണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തു. പിന്നീട് യുഡിഎഫ് പാപര്‍ലമെന്റ് പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ത്തെങ്കിലും ഫലം ഉണ്ടായില്ല.
പിന്നീട് സംസ്ഥാന നേതാക്കള്‍ ഇടപെടുകയായിരുന്നു. ഇതോടെകൂടിയാണ് ജോസഫ് വിഭാഗത്തിന് ആദ്യ വര്‍ഷം ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ തീരുമാനമായത്.
എന്നാല്‍ ഒടുക്കം എല്ലാ വിജയപ്രതീക്ഷകളേയും അട്ടിമറിച്ച് തൊടുപുഴയില്‍ എല്‍ഡിഎഫ് വിജയിക്കുകയായിരുന്നു. പിജെ ജോസഫിന്റെ അഭിമാനം നിലനിര്‍ത്തുന്ന പ്രശ്നമായിരുന്നു തൊടുപുഴ നഗരസഭ. പാലായും കോട്ടയവും നഷ്ടപ്പെട്ട ജോസഫിന്റെ സ്വന്തം തട്ടകത്തില്‍ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് സംസ്ഥാന നേതാക്കള്‍ തീരുമാനത്തിന് വഴങ്ങിയതെന്നാണ് സൂചന. എന്നാല്‍ ഇവിടേയും ജോസഫ് ഗ്രൂപ്പിന് തിരിച്ചടിയായി.