Top

‘സാലിയായിരുന്നെങ്കില്‍ ചിഹ്നം നല്‍കുമായിരുന്നു’; കെഎം മാണിയുടെ മകള്‍ മത്സരിക്കുന്നതിനെ എതിര്‍ത്തത് ജോസ് കെ മാണിയെന്ന് പിജെ ജോസഫ്

കോട്ടയം: കഴിഞ്ഞ പാല ഉപതെരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ മകളെ മത്സരരംഗത്തേക്ക് ഇറക്കാതിരുന്നതിന് പിന്നില്‍ ജോസ് കെ മാണിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. തെരഞ്ഞെടുപ്പില്‍ സാലിയെ നിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ജോസ് കെ മാണി അതിന് വഴങ്ങിയില്ല. സാലി മത്സരിച്ചിരുന്നെങ്കില്‍ ചിഹ്നത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ലായിരുന്നുവെന്ന് പറഞ്ഞതായും ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫിന്റെ തൃക്കരിപ്പൂരിലെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ […]

20 March 2021 4:51 AM GMT

‘സാലിയായിരുന്നെങ്കില്‍ ചിഹ്നം നല്‍കുമായിരുന്നു’; കെഎം മാണിയുടെ മകള്‍ മത്സരിക്കുന്നതിനെ എതിര്‍ത്തത് ജോസ് കെ മാണിയെന്ന് പിജെ ജോസഫ്
X

കോട്ടയം: കഴിഞ്ഞ പാല ഉപതെരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ മകളെ മത്സരരംഗത്തേക്ക് ഇറക്കാതിരുന്നതിന് പിന്നില്‍ ജോസ് കെ മാണിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. തെരഞ്ഞെടുപ്പില്‍ സാലിയെ നിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ജോസ് കെ മാണി അതിന് വഴങ്ങിയില്ല. സാലി മത്സരിച്ചിരുന്നെങ്കില്‍ ചിഹ്നത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ലായിരുന്നുവെന്ന് പറഞ്ഞതായും ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫിന്റെ തൃക്കരിപ്പൂരിലെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സാലി മത്സരിച്ചിരുന്നതെങ്കില്‍ വിജയം ഉറപ്പായിരുന്നു. ജോസ് കെ മാണി എന്തുകൊണ്ടാണ് അതിന് വഴങ്ങാതിരുന്നതെന്ന് മനസിലായിട്ടില്ല. സാലി സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ രണ്ടില കൊടുക്കുന്നതില്‍ തര്‍ക്കം ഉണ്ടാകുമായിരുന്നില്ല. ചിഹ്നം വേണ്ടെന്നതും ജോസിന്റെ തീരുമാനമായിരുന്നു. മാണിയാണ് എന്റെ ചിഹ്നമെന്ന നിലപാടായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.

എന്‍ഡിഎയുടെ ഭാഗമായിരുന്നു കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നതിനെപറ്റിയും അദ്ദേഹം പ്രതികരിച്ചു. മാസങ്ങളായി ചര്‍ച്ച നടത്തിവരുകയായിരുന്നു. പിസി തോമസ് തന്നെയാണ് ഇതിന് മുന്‍കൈ എടുത്തതെന്നും ജോസഫ് വ്യക്തമാക്കി. അല്ലാതെ താന്‍ ബിജെപിയിലേക്ക് പോകാന്‍ ശ്രമിച്ചിട്ടില്ല. അതിന് ശ്രമിച്ചിട്ടുള്ളത് ജോസ് കെ മാണിയാണെന്നും ജോസഫ് കുറ്റപ്പെടുത്തി. അതേസമയം ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കഴിഞ്ഞ തവണത്തെക്കാള്‍ അധികം സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Next Story