പതിനഞ്ചില്‍ നിന്ന് പതിമൂന്നിലേക്ക് അയഞ്ഞ് പിജെ ജോസഫ്; ‘തളിപ്പറമ്പും ആലത്തൂരും വിട്ടുകൊടുക്കാന്‍ തയ്യാറാണ്’
കോട്ടയം: യുഡിഎഫ് പൊതുസമ്മതനായി മാണി സി കാപ്പന് പാലായില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പിജെ ജോസഫ്. രാഷ്ട്രീയത്തില്‍ ഒന്നിനോടും ‘നോ’യില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നേരത്തെ പിജെ ജോസഫും കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്ന 15 സീറ്റുകള്‍ എന്നതില്‍ നിന്ന് ഇപ്പോള്‍ അയഞ്ഞിട്ടുണ്ട്. 13 സീറ്റുകള്‍ യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് ജോസഫ് ഇന്ന് പ്രതികരിച്ചത്. കേരള കോണ്‍ഗ്രസ് നേരത്തെ മത്സരിച്ച തളിപ്പറമ്പും ആലത്തൂരും വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് പിജെ ജോസഫ് പറഞ്ഞു. അതേ സമയം കോട്ടയം ജില്ലകളിലെയും മറ്റുള്ള സീറ്റുകളിലും […]

കോട്ടയം: യുഡിഎഫ് പൊതുസമ്മതനായി മാണി സി കാപ്പന് പാലായില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പിജെ ജോസഫ്. രാഷ്ട്രീയത്തില്‍ ഒന്നിനോടും ‘നോ’യില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം നേരത്തെ പിജെ ജോസഫും കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്ന 15 സീറ്റുകള്‍ എന്നതില്‍ നിന്ന് ഇപ്പോള്‍ അയഞ്ഞിട്ടുണ്ട്. 13 സീറ്റുകള്‍ യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് ജോസഫ് ഇന്ന് പ്രതികരിച്ചത്.
കേരള കോണ്‍ഗ്രസ് നേരത്തെ മത്സരിച്ച തളിപ്പറമ്പും ആലത്തൂരും വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് പിജെ ജോസഫ് പറഞ്ഞു. അതേ സമയം കോട്ടയം ജില്ലകളിലെയും മറ്റുള്ള സീറ്റുകളിലും വിട്ടുവീഴ്ചക്കുള്ള ലക്ഷണം ഡജോസഫ് കാണിച്ചില്ല.