‘ജീവനുള്ള ചിഹ്നമാണ് ചെണ്ട, മനസ്സില്‍ ഇടം പിടിക്കാന്‍ ഒറ്റ ദിവസം മതി’; ചിഹ്നത്തില്‍ പിജെ ജോസഫ്
കോട്ടയം: രണ്ടില ചിഹ്നം കിട്ടാത്തത് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ലെന്ന് പിജെ ജോസഫ്. ജീവനുള്ള ചിഹ്നമാണ് ചെണ്ട. വോട്ടര്‍മാരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ ഒറ്റ ദിവസം മതിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍വിജയം നേടുമെന്നും പിജെ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ചിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടില ചിഹ്നം ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. ജോസ് കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാന്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു. […]

കോട്ടയം: രണ്ടില ചിഹ്നം കിട്ടാത്തത് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ലെന്ന് പിജെ ജോസഫ്. ജീവനുള്ള ചിഹ്നമാണ് ചെണ്ട. വോട്ടര്‍മാരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ ഒറ്റ ദിവസം മതിയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍വിജയം നേടുമെന്നും പിജെ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ചിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടില ചിഹ്നം ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല.
ജോസ് കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാന്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു. പിജെ ജോസഫ് വിഭാഗത്തിന് ചെണ്ട ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്.
ജോസ്,ജോസഫ് വിഭാഗങ്ങള്‍ രണ്ടില ചിഹ്നത്തിന് അവകാശം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. നടപടി ഹൈക്കോടതി വിധിക്ക് വിധേയമായിരിക്കുമെന്ന് കമ്മീഷന്.
കെഎം മാണിയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പിളര്പ്പുണ്ടായതോടെയാണ് ചിഹ്നവും പാര്‍ട്ടിയുടെ പേരും സംബന്ധിച്ച അവകാശത്തര്‍ക്കം ഉടലെടുത്തത്.. ജോസ് വിഭാഗം തന്നെ ചെയര്‍മാനായി അംഗീകരിക്കാന്‍ തയ്യാറാകാഞ്ഞതിനാല്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാന്‍ ജോസഫ് തയ്യാറായിരുന്നില്ല. പിന്നീട് യുഡിഎഫുമായി അകന്ന ജോസ് വിഭാഗം ഇപ്പോള്‍ എല്‍ഡിഎഫിലാണ്.