Top

സഹോദരി സാലിയുടെ പേര് വെട്ടിയത് ജോസ് കെ മാണി; പാലാ തെരഞ്ഞെടുപ്പില്‍ പിജെ ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത് കെഎം മാണിയുടെ മകളും ജോസ് കെ മാണിയുടെ സഹോദരിയുമായ സാലിയുടെ പേരാണെന്ന് പിജെ ജോസഫ്. അന്ന് സാലിയുടെ പേര് തള്ളിക്കളഞ്ഞത് ജോസ് കെ മാണി അദ്ധ്യക്ഷനായ സമിതിയാണെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യം. തിങ്കളാഴ്ച കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ച നടത്തും. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് എല്ലാ സീറ്റുകളും വേണമെന്നും പിജെ ജോസഫ് പറഞ്ഞു. നേതാക്കള്‍ എല്ലാവരും ജോസ് കെ മാണിയെ കൈവിട്ടു.ഇല്ലാത്ത […]

17 Oct 2020 12:10 AM GMT

സഹോദരി സാലിയുടെ പേര് വെട്ടിയത് ജോസ് കെ മാണി; പാലാ തെരഞ്ഞെടുപ്പില്‍ പിജെ ജോസഫ്
X

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത് കെഎം മാണിയുടെ മകളും ജോസ് കെ മാണിയുടെ സഹോദരിയുമായ സാലിയുടെ പേരാണെന്ന് പിജെ ജോസഫ്. അന്ന് സാലിയുടെ പേര് തള്ളിക്കളഞ്ഞത് ജോസ് കെ മാണി അദ്ധ്യക്ഷനായ സമിതിയാണെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണി വിഭാഗത്തെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യം. തിങ്കളാഴ്ച കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ച നടത്തും. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് എല്ലാ സീറ്റുകളും വേണമെന്നും പിജെ ജോസഫ് പറഞ്ഞു.

നേതാക്കള്‍ എല്ലാവരും ജോസ് കെ മാണിയെ കൈവിട്ടു.
ഇല്ലാത്ത കാര്യങ്ങള്‍ പറയുന്ന റോഷി അഗസ്റ്റിന്‍ മാത്രമാണ് ജോസ് കെ മാണി യോടൊപ്പം ഉള്ളത്. റോഷി അഗസ്റ്റിന്‍ ജോസിന്റെ വെറും കുഴലൂത്തുകാരന്‍ മാത്രമാണെന്നും പിജെ ജോസഫ്.

ഈ കൊതുമ്പു വെള്ളം ഉടന്‍ മുങ്ങി പോകും എന്നും പി ജെ ജോസഫ്. വരാനുള്ളത് വഴിയില്‍ തങ്ങില്ല. പാലായിലെ തോല്‍വി ചോദിച്ചു വാങ്ങിയതെന്നും പിജെ ജോസഫ് പറഞ്ഞു.

Next Story