Top

രാജ്യസഭയില്‍ പിയൂഷ് ഗോയല്‍ ബി ജെ പിയെ നയിക്കും

രാജ്യസഭയില്‍ ബി ജെ പിയെ നയിക്കാന്‍ പിയൂഷ് ഗോയല്‍ എത്തിച്ചേര്‍ന്നേക്കും. ഗോയല്‍ ഇപ്പോള്‍ രാജ്യസഭയിലെ ബി ജെ പിയുടെ ഉപനേതാവാണ്. വര്‍ഷകാല സമ്മേളനത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭ കക്ഷിനേതൃസ്ഥാനത്തിന് മാറ്റം വരുമെന്ന് വ്യകതമായതിനിടെയാണ് രാജ്യസഭയില്‍ ബി ജെ പിയെ നയിക്കാന്‍ പിയൂഷ് ഗോയല്‍ എത്തിച്ചേരുമെന്ന വാര്‍ത്ത പുറത്തുവരുന്നത്. രാജ്യസഭയില്‍ ബി ജെ പിയെ നയിച്ചിരുന്ന തവാചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറായി സ്ഥാനമേറ്റതോടെയാണ് പാര്‍ട്ടിനേതൃപദവിയില്‍ ഒഴിവുവന്നത്. 2010മുതല്‍ പിയൂഷ് ഗോയല്‍ രാജ്യസഭയില്‍ അംഗമാണ്. മോദി മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ വഹിക്കുന്ന […]

14 July 2021 6:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യസഭയില്‍ പിയൂഷ് ഗോയല്‍ ബി ജെ പിയെ നയിക്കും
X

രാജ്യസഭയില്‍ ബി ജെ പിയെ നയിക്കാന്‍ പിയൂഷ് ഗോയല്‍ എത്തിച്ചേര്‍ന്നേക്കും. ഗോയല്‍ ഇപ്പോള്‍ രാജ്യസഭയിലെ ബി ജെ പിയുടെ ഉപനേതാവാണ്. വര്‍ഷകാല സമ്മേളനത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭ കക്ഷിനേതൃസ്ഥാനത്തിന് മാറ്റം വരുമെന്ന് വ്യകതമായതിനിടെയാണ് രാജ്യസഭയില്‍ ബി ജെ പിയെ നയിക്കാന്‍ പിയൂഷ് ഗോയല്‍ എത്തിച്ചേരുമെന്ന വാര്‍ത്ത പുറത്തുവരുന്നത്.

രാജ്യസഭയില്‍ ബി ജെ പിയെ നയിച്ചിരുന്ന തവാചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറായി സ്ഥാനമേറ്റതോടെയാണ് പാര്‍ട്ടിനേതൃപദവിയില്‍ ഒഴിവുവന്നത്.

2010മുതല്‍ പിയൂഷ് ഗോയല്‍ രാജ്യസഭയില്‍ അംഗമാണ്. മോദി മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ വഹിക്കുന്ന ഗോയല്‍ പ്രതിപക്ഷത്തിനും ഭരണകക്ഷിയ്ക്കുമിടയില്‍ ചര്‍ച്ചകള്‍ക്ക് ഇടനിലയായി പല പ്രതിസന്ധിയിലും പ്രവര്‍ത്തിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും ടി എം സിയും ബി ജെ പിയുടെ മുഖ്യ എതിരാളികളായിരിക്കെ തന്നെ പിയൂഷ് ഗോയല്‍ സഭയ്ക്കകത്തും പുറത്തും ടി എം സിയുമായി സൗഹാര്‍ദത്തിലാണ്. ഗോയലിന്റെ രാജ്യസഭയിലെ ബി ജെ പിയുടെ നേതൃസ്ഥാനം ഉറപ്പിക്കാന്‍ ഇതെല്ലാം ഉപകരിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.

Next Story