
ഭക്ഷ്യ പൊതുഭരണ വകുപ്പിന്റെ അധികചുമതല കേന്ദ്രമന്ത്രി പിയുഷ് ഗോയലിന് നല്കി കേന്ദ്ര സര്‍ക്കാര്‍. ഈ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന എല്‍ജെപി നേതാവ് രാം വിലാസ് പാസ്വാന്റെ മരണത്തെ തുടര്‍ന്നാണ് നിലവില്‍ റെയില്‍വെ, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിയായ പിയുഷ് ഗോയലിന് അധികചുമതല നല്‍കിയിരിക്കുന്നത്.
ഇന്നലെയാണ് 74 കാരനായ രാം വിലാസ് പാസ്വാന് അന്തരിച്ചത്. കുറച്ചു നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാം വിലാസ് പാസ്വാന് അടുത്തിടെ ഹൃദയ ശസ്ത്രകൃയയ്ക്ക് വിധേയനായിരുന്നു. വ്യാഴാഴ്ച്ച ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹം മരിച്ചത്. മകന് ചിരാഗ് പാസ്വാനാണ് മരണ വിവരം തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
രാം വിലാസ് പാസ്വാന്റെ പകരക്കാരനായി മകന് ചിരാഗ് പാസ്വാന് കേന്ദ്രത്തിലേക്കെത്തുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. കുറച്ച് ദിവസങ്ങളായി ബീഹാര്‍ ഇലക്ഷനില്‍ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കുന്നത് സംമ്പന്ധിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു ചിരാഗ് പാസ്വാനും എല്‍ജെപിയും. അതേസമയം ബിജെപിയുമായി തങ്ങള്‍ക്ക് യാതൊരു അഭിപ്രായ വ്യത്യാസങ്ങളും ഇല്ലെന്നും ചിരാഗ് പാസ്വാന് പറഞ്ഞിരുന്നു. എന്നാല്‍ നിതീഷ് കുമാറിന്റെ ജെഡിയുവുമായി പ്രത്യേയ ശാസ്ത്രപരമായ അഭിപ്രായ വ്യത്യസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ചിരാഗ് പാസ്വാന് പറഞ്ഞിരുന്നു. നിതിഷ് കുമാറിന്റെ ജെഡിയുവിന് വോട്ട് ചെയ്യരുതെന്ന പരസ്യ പ്രസ്ഥാവനയും ചിരാഗ് പാസ്വാന് നടത്തിയിരുന്നു