‘കേരളത്തിലെ വെറുക്കപ്പെട്ട നേതാവാണ് പിണറായി’; വര്‍ഗീയതയെ കൂട്ടുപിടിച്ച് വിലപിക്കുകയാണെന്ന് മുല്ലപ്പള്ളി
സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കേരളത്തിലെ വെറുക്കപ്പെട്ട നേതാവായതു കൊണ്ടാണ് പിണറായി വിജയന് തെരഞ്ഞെടുപ്പ് രംഗത്ത് വരാത്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ പടം പോലും ഇടതുമുന്നണി ഉപയോഗിക്കുന്നില്ല. സംസ്ഥാനത്ത് ഭരത്തുടര്ച്ച ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമീപകാലത്ത് കേരളം കേട്ട ഏറ്റവും വലിയ തമാശയാണ്. സ്വന്തം അടിത്തറയിളകുമ്പോള്‍ കാലങ്ങളായി സിപിഐഎം ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീതയയെ വാരിപ്പുണരും. പരാജയം തുറിച്ചുനോക്കുമ്പോഴാണ് സിപിഐഎം വര്‍ഗീയ കാര്‍ഡ് ഇറക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. വികസനനേട്ടങ്ങളേക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാല്‍ മുഖ്യമന്ത്രി […]

സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കേരളത്തിലെ വെറുക്കപ്പെട്ട നേതാവായതു കൊണ്ടാണ് പിണറായി വിജയന് തെരഞ്ഞെടുപ്പ് രംഗത്ത് വരാത്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ പടം പോലും ഇടതുമുന്നണി ഉപയോഗിക്കുന്നില്ല. സംസ്ഥാനത്ത് ഭരത്തുടര്ച്ച ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമീപകാലത്ത് കേരളം കേട്ട ഏറ്റവും വലിയ തമാശയാണ്. സ്വന്തം അടിത്തറയിളകുമ്പോള്‍ കാലങ്ങളായി സിപിഐഎം ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീതയയെ വാരിപ്പുണരും. പരാജയം തുറിച്ചുനോക്കുമ്പോഴാണ് സിപിഐഎം വര്‍ഗീയ കാര്‍ഡ് ഇറക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
വികസനനേട്ടങ്ങളേക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാല്‍ മുഖ്യമന്ത്രി വര്‍ഗീയതയെ കൂട്ടുപിടിച്ച് വിലാപം നടത്തുകയാണ്.
മുല്ലപ്പള്ളി രാമചന്ദ്രന്
കോണ്‍ഗ്രസിന് ബിജെപിയുമായി ഏതെങ്കിലും വിദൂര ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ? അതിന് അദ്ദേഹത്തെ ഞാന്‍ വെല്ലുവിളിക്കുന്നു. 1977 മുതല്‍ വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്ത് ജനാധിപത്യ മതേതര മുന്നണിയായ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് സിപിഐഎമ്മാണ്. സംസ്ഥാനത്ത് 2500 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത് സിപിഐഎമ്മിനെ സഹായിക്കാനാണ്. തുടര്‍ച്ചയായി ഈ ആരോപണം ഉന്നയിച്ചിട്ടും സിപിഐഎം-ബിജെപി നേതൃത്വങ്ങള്‍ മറുപടി നല്‍കാത്തത് ഇരുവരും തമ്മിലുള്ള ധാരണയ്ക്ക് തെളിവാണ്.
അടുത്തകാലം വരെ കേരളകോണ്‍ഗ്രസ് സിപിഐഎമ്മിന് വര്‍ഗീയ പാര്‍ട്ടിയായിരുന്നു. എല്‍ഡിഎഫിലെത്തിയപ്പോള്‍ അവരെ സിപിഐഎം വിശുദ്ധരായി പ്രഖ്യാപിച്ചു. ഇതാണ് സിപിഐഎമ്മിന്റെ നയം. എതിര് ചേരിയില്‍ നില്‍ക്കുന്നവരെ വര്‍ഗീയ ശക്തികളായി ചിത്രീകരിക്കും. സിപിഐഎമ്മുമായി സഹകരിച്ചാല്‍ അവരെ മഹത്വവല്‍കരിക്കും. ഈ കപടരാഷ്ട്രീയവാദമാണ് സിപിഐഎമ്മിനെ ഗ്രഹിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.