Top

മുഖ്യമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്കകളില്ല; മെഡിക്കൽ റിപ്പോർട്ട്

പരിശോധനയിൽ ആശങ്കപ്പെടേണ്ട ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ സൂചിപ്പിക്കുന്നു.

10 April 2021 2:46 AM GMT

മുഖ്യമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്കകളില്ല; മെഡിക്കൽ റിപ്പോർട്ട്
X

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ റിപ്പോർട്ട്. കൊവിഡ് ബാധയെ തുടർന്ന് മുഖ്യമന്ത്രി ചികിത്സ തേടുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്.

മുതിർന്ന ഡോക്ടർമാരുടെ കീഴിലാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും ചികിത്സ നടക്കുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ചികിത്സക്ക് മേൽനോട്ടം വഹിക്കുന്നത്.

കൊവിഡിന്റേതായ ലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും മുഖ്യമന്ത്രിക്ക് സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിരുന്നു. പരിശോധനയിൽ ആശങ്കപ്പെടേണ്ട ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ സൂചിപ്പിക്കുന്നു.

മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഇഷാൻ, മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ കോഴിക്കോട് മെഡിക്കൽ കോളേജിൽത്തന്നെ ക്വാറന്‍റീനിലാണ്.

Next Story