Top

‘സഭയുടെ പൊതു ശബ്ദമാവാന്‍ സ്പീക്കര്‍ക്ക് കഴിയട്ടെ’; എംബി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ

കേരള നിയമസഭയുടെ 23ാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എംബി രാജേഷിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ പൊതുശബ്ദമാവാന്‍ സ്പീക്കര്‍ക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് എ.ബി രാജേഷ്. ആര്‍ ശങ്കര നാരായണന്‍ തമ്പി മുതല്‍ക്കിങ്ങോട്ടുള്ള സ്പീക്കര്‍മാരുടെ നിരയില്‍ പ്രഭഗ്ഭരുടെ ശ്രദ്ധേയ സാന്നിധ്യമാണ് നാം കാണുന്നത്. എല്ലാ അര്‍ത്ഥത്തിലും ആ നിരയ്ക്ക് ചേരുന്ന ഒരു വ്യക്തിയെത്തന്നെ പതിനഞ്ചാം സഭയ്ക്കും തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. എംബി രാജേഷിനെ സ്‌നേഹപൂര്‍വം അഭിനന്ദിക്കുന്നു. സഭയുടെ ആഹഌദകരമായ […]

25 May 2021 12:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സഭയുടെ പൊതു ശബ്ദമാവാന്‍ സ്പീക്കര്‍ക്ക് കഴിയട്ടെ’; എംബി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ
X

കേരള നിയമസഭയുടെ 23ാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എംബി രാജേഷിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ പൊതുശബ്ദമാവാന്‍ സ്പീക്കര്‍ക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് എ.ബി രാജേഷ്. ആര്‍ ശങ്കര നാരായണന്‍ തമ്പി മുതല്‍ക്കിങ്ങോട്ടുള്ള സ്പീക്കര്‍മാരുടെ നിരയില്‍ പ്രഭഗ്ഭരുടെ ശ്രദ്ധേയ സാന്നിധ്യമാണ് നാം കാണുന്നത്. എല്ലാ അര്‍ത്ഥത്തിലും ആ നിരയ്ക്ക് ചേരുന്ന ഒരു വ്യക്തിയെത്തന്നെ പതിനഞ്ചാം സഭയ്ക്കും തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. എംബി രാജേഷിനെ സ്‌നേഹപൂര്‍വം അഭിനന്ദിക്കുന്നു. സഭയുടെ ആഹഌദകരമായ പൊതുമനോഭാവം ആത്മാര്‍ത്ഥമായി പങ്കിടുകയും ചെയ്യുന്നെും മുഖ്യമന്ത്രി പറഞ്ഞു.

‘ജനാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുകയും ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള നിയമനിര്‍മാണങ്ങളില്‍ ഭാഗഭാക്കാവുകയും ചെയ്യുക എന്നതാണ് നിയമസഭാംഗങ്ങളുടെ കടമ. ജനാധിപത്യപരമായ ഈ കടമ അര്‍ത്ഥപൂര്‍ണമായ നിറവേറ്റാന്‍ കഴിയുന്നതും ഗവണ്‍മെന്റിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിറവേറ്റാന്‍ കഴിയുന്നതുമായ അന്തരീക്ഷം സഭയില്‍ സദാ നിലനില്‍ക്കേണ്ടതുണ്ട്. ഇത് നിലനില്‍ക്കുമെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സ്പീക്കറില്‍ നിഖ്,ിപ്തമാണ്. ഈ ഉത്തരവാദിത്വം എല്ലാ അര്‍ത്ഥത്തിലും നിറവേറ്റാന്‍ പുതിയ നിയമസഭാ സ്പീക്കര്‍ക്ക് കഴിയട്ടെ,’ പിണറായി വിജയന്‍ പറഞ്ഞു.

Next Story