
തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം തിങ്കളാഴ്ച്ച ആരംഭിക്കാനിരിക്കെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നാളെ മുതല്‍ അഞ്ച് ദിവസം കണ്ണൂരില്‍. ധര്‍മ്മടത്ത് സിപിഐഎമ്മിന്റെ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്കിറങ്ങുന്നില്ലെന്നതിനെ കുറിച്ച് വിമര്ശനങ്ങല് ഉയരുന്ന പശ്ചാത്തലാണ് തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള മുഖ്യമന്ത്രിയുടെ കണ്ണൂര്‍ സന്ദര്‍ശനം.
കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധര്‍മ്മടത്തില്‍ എത്തുന്നത്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശം അത്യന്തം ആവേശത്തോടെ തന്നെ ഇന്നവസാനിച്ചു. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നത് കൊണ്ട് തന്നെ തീര്‍ത്തും വ്യത്യസ്തമായതായിരുന്നു ഇത്തവണത്തെ കൊട്ടിക്കലാശം.
മുഖ്യമന്ത്രിയെ പ്രാചാരണത്തിന് ഇറങ്ങുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ലാവലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി വിജയന് ഒരക്ഷരം മിണ്ടാതിരിക്കുന്നത്. യഥാര്‍ഥത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ ബാന്ധവുമുള്ളതെന്ന് ചെന്നിത്തല ആരോപണം ഉയര്‍ത്തുകയും ചെയ്തിരുന്നു.
- TAGS:
- Local Body Election