‘ഇവിടെ ഞാന്‍ തന്നെ’; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ധര്‍മ്മടത്തെ മത്സരം പ്രഖ്യാപിച്ച് പിണറായി വിജയന്
കണ്ണൂര്‍: ധര്‍മ്മടം നിയമസഭാ മണ്ഡലത്തില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ധര്‍മ്മടത്ത് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി കോമത്ത് കുന്നുമ്പ്രത്ത് പ്രസംഗിക്കവെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ’11 മണിക്കാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിക്കുന്നത്. സിപിഐഎം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുവേണ്ടി ഇവിടെ ഞാന്‍ തന്നെ മത്സരിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ആ നിലയ്ക്ക് സ്ഥാനാര്‍ത്ഥിയായി ഞാന്‍ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് വരികയാണ്’, മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളെല്ലാവരും പൂര്‍ണമായി സര്‍ക്കാരിനെ പിന്താങ്ങിയവരാണ്. ഒരുകാര്യം എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. നിങ്ങളുടെ ആരുടെയും, നാടിന്റെ പേര് […]

കണ്ണൂര്‍: ധര്‍മ്മടം നിയമസഭാ മണ്ഡലത്തില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ധര്‍മ്മടത്ത് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി കോമത്ത് കുന്നുമ്പ്രത്ത് പ്രസംഗിക്കവെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
’11 മണിക്കാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിക്കുന്നത്. സിപിഐഎം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുവേണ്ടി ഇവിടെ ഞാന്‍ തന്നെ മത്സരിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ആ നിലയ്ക്ക് സ്ഥാനാര്‍ത്ഥിയായി ഞാന്‍ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് വരികയാണ്’, മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളെല്ലാവരും പൂര്‍ണമായി സര്‍ക്കാരിനെ പിന്താങ്ങിയവരാണ്. ഒരുകാര്യം എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. നിങ്ങളുടെ ആരുടെയും, നാടിന്റെ പേര് ദോഷമാക്കുന്ന ഒരുകാര്യവും ഞങ്ങളാരും ചെയ്തിട്ടില്ല. എപ്പോഴും നിങ്ങളെ ചേര്‍ത്തുനിര്‍ത്താനും നിങ്ങളോട് ചേര്‍ന്ന് നില്‍ക്കാനും മാത്രമേ ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളു. നിങ്ങള്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുക എന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.