2018ലെ പ്രളയത്തില്‍ തകര്‍ന്നു; വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം ഇന്ന് രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യകേന്ദ്രം
പ്രളയത്തില്‍ തകര്‍ന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യകേന്ദ്രമായി പുനര്‍നിര്‍മ്മിച്ചു. വിപിഎസ് ഹെല്‍ത്ത് കെയര്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവുമായി സഹകരിച്ചു കൊണ്ട് 10 കോടി രൂപ ചെലവഴിച്ചാണ് 2018-ല്‍ തകര്‍ന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മദ്രാസ് ഐഐടിയിലെ വിദഗ്ധര്‍ കെട്ടിടത്തിന്റെ ഘടനയും തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ കെട്ടിടത്തിന്റെ ഡിസൈനും തയ്യാറാക്കി.15000 ചതുരശ്രയടി വിസ്തൃതിയുള്ള കുടുംബാരോഗ്യകേന്ദ്രത്തില്‍ വിപുലവും ആധുനികവുമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എമര്‍ജന്‍സി റൂം, മിനി ഓപ്പറേഷന്‍ […]
21 July 2021 8:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രളയത്തില്‍ തകര്‍ന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യകേന്ദ്രമായി പുനര്‍നിര്‍മ്മിച്ചു. വിപിഎസ് ഹെല്‍ത്ത് കെയര്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവുമായി സഹകരിച്ചു കൊണ്ട് 10 കോടി രൂപ ചെലവഴിച്ചാണ് 2018-ല്‍ തകര്‍ന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മദ്രാസ് ഐഐടിയിലെ വിദഗ്ധര്‍ കെട്ടിടത്തിന്റെ ഘടനയും തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ കെട്ടിടത്തിന്റെ ഡിസൈനും തയ്യാറാക്കി.
15000 ചതുരശ്രയടി വിസ്തൃതിയുള്ള കുടുംബാരോഗ്യകേന്ദ്രത്തില്‍ വിപുലവും ആധുനികവുമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എമര്‍ജന്‍സി റൂം, മിനി ഓപ്പറേഷന്‍ തിയറ്റര്‍, അത്യാധുനിക ലബോറട്ടറി, ഇമേജിങ്ങ് വിഭാഗം, കണ്‍സള്‍ട്ടിങ്ങ് റൂമുകള്‍, നഴ്‌സിങ്ങ് സ്റ്റേഷന്‍, മെഡിക്കല്‍ സ്റ്റോര്‍, വാക്‌സിന്‍ സ്റ്റോര്‍, സാമ്പിള്‍ കളക്ഷന്‍ സെന്റര്‍, വിഷന്‍ ആന്റ് ഡെന്റല്‍ ക്ലിനിക്, അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കുമായുള്ള പ്രത്യേക മേഖലകള്‍ തുടങ്ങി അനവധി സൗകര്യങ്ങള്‍ ആരോഗ്യകേന്ദ്രത്തില്‍ സജ്ജമായിരിക്കുന്നു. ആധുനിക കോണ്‍ഫറന്‍സ് ഹാളും ഓപ്പണ്‍ ജിംനേഷ്യവും കുട്ടികള്‍ക്കു വേണ്ടിയുള്ള കളിസ്ഥലവും, ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ലിഫ്റ്റ് റാമ്പ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ജനകീയ ആരോഗ്യ പദ്ധതിയായ ആര്‍ദ്രം മിഷന്‍ നമ്മുടെ ആരോഗ്യമേഖലയെ എത്രത്തോളം മുന്നോട്ടു കൊണ്ടുപോയി എന്ന് വ്യക്തമാക്കുന്ന മികച്ച പദ്ധതിയാണ് വാഴക്കാട് പൂര്‍ത്തിയായതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ആ ആശയത്തിനൊപ്പം നിന്ന ഡോ. ഷംഷീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെല്‍ത്ത് കെയറിനെ അഭിനന്ദിക്കുന്നു. ഈ ഉദ്യമം വിജയകരമായി സാക്ഷാല്‍ക്കരിക്കാന്‍ കൈകോര്‍ത്ത റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിനേയും പിന്തുണ നല്‍കിയ ആരോഗ്യവകുപ്പിനേയും അഭിനന്ദിക്കുന്നു. ജൂലൈ 24-ന് കുടുംബാരോഗ്യകേന്ദ്രം നാടിനു സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

- TAGS:
- LDF Govt
- Pinarayi Vijayan