Top

ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് പിണറായിയുടെ കേരള പര്യടനം നാളെ മുതല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് നാളെ തുടക്കമാവും. കൊല്ലത്തുവെച്ചാണ് യാത്രയുടെ തുടക്കം. രാവിലെ കൊല്ലത്തെത്തുന്ന മുഖ്യമന്ത്രി വൈകീട്ട് പത്തനംതിട്ടയിലും സന്ദര്‍ശനം നടത്തും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാറി നിന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിന് പിന്നാലെയാണ് പിണറായി വിജയന്‍ ജില്ലകളില്‍ പര്യടത്തിന് ഇറങ്ങുന്നത്. എല്‍ഡിഎഫിനാണ് സംഘാടന ചുമതല. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായ പര്യടനത്തോടെ ഭരണത്തുടര്‍ച്ച ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. […]

21 Dec 2020 8:44 AM GMT

ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് പിണറായിയുടെ കേരള പര്യടനം നാളെ മുതല്‍
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് നാളെ തുടക്കമാവും. കൊല്ലത്തുവെച്ചാണ് യാത്രയുടെ തുടക്കം. രാവിലെ കൊല്ലത്തെത്തുന്ന മുഖ്യമന്ത്രി വൈകീട്ട് പത്തനംതിട്ടയിലും സന്ദര്‍ശനം നടത്തും.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാറി നിന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിന് പിന്നാലെയാണ് പിണറായി വിജയന്‍ ജില്ലകളില്‍ പര്യടത്തിന് ഇറങ്ങുന്നത്. എല്‍ഡിഎഫിനാണ് സംഘാടന ചുമതല.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായ പര്യടനത്തോടെ ഭരണത്തുടര്‍ച്ച ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. പര്യടനത്തില്‍ നിന്നും രൂപപ്പെടുന്ന ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക തയ്യാറാക്കുക.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നേതന്നെ ഇത്തരമൊരു പര്യടനം തീരുമാനിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. ഏറ്റവും ഒടുവില്‍ കണ്ണൂരില്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വിലയിരുത്താന്‍ എത്തുകയായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും പിണറായി വിജയന്‍ യാത്ര നടത്തിയിരുന്നു.

Next Story

Popular Stories