Top

‘കുട്ടികളെ വേദനിപ്പിച്ചെങ്കിലും പിന്നീട് മനക്കരുത്ത് കൂട്ടിയിട്ടുണ്ടാകും’; മകളുടെ വിവാഹം ആയുധമാക്കിയ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹം കഴിച്ചതിന് പിന്നാലെ വന്‍രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ആ കുടുംബങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. മകളുടെ വിവാഹം പോലും ആയുധമാക്കിയെടുത്തുള്ള ആക്രമണത്തിന് അച്ഛനെന്ന നിലയില്‍ പിണറായി വിജയന്‍ നല്‍കുന്ന മറുപടി. ”രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ടതുണ്ട്. കുട്ടികള്‍ അതും ഒരു ജീവിതാനുഭവമായി കണക്കാക്കിയിട്ടുണ്ടാവുമെന്നാണു ഞാന്‍ കരുതുന്നത്. ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാവും. പിന്നെപ്പിന്നെ ജീവിതത്തില്‍ പരുക്കന്‍ വശങ്ങളെ നേരിടാനുള്ള കരുത്തായി അതു മനസ്സില്‍ […]

3 Jan 2021 8:43 AM GMT

‘കുട്ടികളെ വേദനിപ്പിച്ചെങ്കിലും പിന്നീട് മനക്കരുത്ത് കൂട്ടിയിട്ടുണ്ടാകും’; മകളുടെ വിവാഹം ആയുധമാക്കിയ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി
X

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹം കഴിച്ചതിന് പിന്നാലെ വന്‍രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ആ കുടുംബങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. മകളുടെ വിവാഹം പോലും ആയുധമാക്കിയെടുത്തുള്ള ആക്രമണത്തിന് അച്ഛനെന്ന നിലയില്‍ പിണറായി വിജയന്‍ നല്‍കുന്ന മറുപടി.

”രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ടതുണ്ട്. കുട്ടികള്‍ അതും ഒരു ജീവിതാനുഭവമായി കണക്കാക്കിയിട്ടുണ്ടാവുമെന്നാണു ഞാന്‍ കരുതുന്നത്. ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാവും. പിന്നെപ്പിന്നെ ജീവിതത്തില്‍ പരുക്കന്‍ വശങ്ങളെ നേരിടാനുള്ള കരുത്തായി അതു മനസ്സില്‍ മാറിയിട്ടുണ്ടാവും. അതേക്കുറിച്ച് ഞാന്‍ ചോദിച്ചിട്ടില്ല.”
ദേശാഭിമാനി വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചോദ്യവും മുഖ്യമന്ത്രിയുടെ മറുപടിയും.

ലാവ്‌ലിന്‍ കാലത്ത് ഉയര്‍ന്ന കമല ഇന്റര്‍നാഷണല്‍ കഥയെക്കുറിച്ച് ഭാര്യ കമല ടീച്ചര്‍ നേരിട്ടതും പിണറായി പറയുന്നു:

”അവര്‍ കമ്യൂണിസ്റ്റുകാരന്റെ ഭാര്യയല്ലേ. അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ഇതും ഇതിലപ്പുറവും കേള്‍ക്കേണ്ടിവരുമെന്ന്. വിവാഹം ചെയ്യുന്ന കാലത്തുതന്നെ ഞാന്‍ മുഴുവന്‍ സമയ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനാണ്. കമല, ഒഞ്ചിയം സമരസേനാനിയായിരുന്ന ആണ്ടിമാസ്റ്ററുടെ മകളും പാര്‍ടി കുടുംബാംഗവും. പൂവിരിച്ച പാതകളിലൂടെയാവില്ല യാത്രയെന്ന് അവര്‍ക്ക് അന്നേ അറിയാം. അസത്യങ്ങള്‍ തുടരെ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അത് അവരെ ക്ഷീണിപ്പിച്ചിട്ടില്ല. അസത്യമാണെന്നവര്‍ക്കു ബോധ്യമുണ്ട്. അത് കാലം തെളിയുക്കുമെന്നും ബോധ്യമുണ്ട്. ഏതൊക്കെ ഏജന്‍സികള്‍ അകത്തും പുറത്തും അന്വേഷിച്ചു. കമലാ ഇന്റര്‍നാഷണല്‍ പോയിട്ട്, കമ എന്ന ഒരു വാക്കു കണ്ടെത്താന്‍ കഴിഞ്ഞോ? ഞാന്‍ എപ്പോഴും പറയാറുണ്ടല്ലോ. മടിയില്‍ കനമില്ലാത്തവനു വഴിയില്‍ ഭയക്കേണ്ട.”

Next Story