Top

‘ഗെയില്‍പൈപ്പ് ഉദ്ഘാടനം ജനുവരി അഞ്ചിന്, നടക്കില്ല എന്ന് കരുതിയവപോലും നടന്നു, വാക്കുപാലിച്ചു’;രണ്ടാം നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വീതം കൂട്ടിയെന്നും ഇത് അടുത്തമാസം മുതല്‍ നടപ്പില്‍ വരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

24 Dec 2020 1:41 AM GMT

‘ഗെയില്‍പൈപ്പ് ഉദ്ഘാടനം ജനുവരി അഞ്ചിന്, നടക്കില്ല എന്ന് കരുതിയവപോലും നടന്നു, വാക്കുപാലിച്ചു’;രണ്ടാം നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
X

രണ്ടാം നൂറുദിന കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാം നൂറുദിന പരിപാടികളുടെ തുടര്‍ച്ചയായി രണ്ടാം ഘട്ടം നടപ്പിലാക്കുമെന്നും ഒന്നാംഘട്ട പരിപാടികളുടെ അവലോകനം ഇതോടൊപ്പം നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു. ഡിസംബര്‍ 9ന് പദ്ധതികള്‍ നടപ്പിലാക്കാന്‍ ആരംഭിച്ചുവെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പെരുമാറ്റച്ചട്ടം നിലവിലിരിക്കുന്നതിനാലാണ് പ്രഖ്യാപനം വൈകിയതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

10000 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ ആരംഭിക്കുകയോ പൂര്‍ത്തീകരിക്കുകയോ ചെയ്യാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 9 വന്‍കിട വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31 ന് മുന്‍പ് നടത്തും. യുവാക്കള്‍ക്കായി അരലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് മഹാമാരിയിക്ക്‌ശേഷം സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ നടന്ന ഒന്നാം നൂറുദിന കര്‍മ്മ പദ്ധതിയ്ക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമുണ്ടായി. 125 പ്രോജക്ടുകള്‍ ഇക്കാലയളവില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. കൊവിഡ് സൃഷ്ടിച്ച മരവിപ്പില്ലാതാക്കാന്‍ ഇടപെടുകയെന്നതാണ് പ്രധാനം. ഒന്നും ചെയ്യാതെ മാറിനിന്നാല്‍ ജനജീവിതം ദുഷ്‌കരമാകും. ഒട്ടേറെ പ്രതിബന്ധങ്ങള്‍ ഒന്നാം ഘട്ടത്തിലുണ്ടായി. കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ ിക്കാലയളവിലെടുത്തു. പച്ചക്കറിയുടെ തറവില പ്രഖ്യാപനം, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി എന്നിവ ഉദാഹരണം. കേരളത്തിലാരും പട്ടിണി കിടക്കാന്‍ പാടില്ല എന്ന നിലപാടിന്റെ ബാഗമായി ധാരാളം പദ്ധതികള്‍ സൃഷ്ടിച്ചു. കമ്മ്യൂണിറ്റി കിച്ചണ്‍, ഭക്ഷ്യകിറ്റുവിതരണം പോലുള്ളവ. ഇതിനെ നാട് സ്വീകരിച്ചു. 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംശയത്തോടെ കേടേടവരുണ്ട്. പൂര്‍ത്തിയായപ്പോള്‍ ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങളുണ്ടായി. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല യാഥാര്‍ഥ്യമായി. ഹൈടെക്ക് സ്‌കൂളുകളുടെ പദ്ധതി പൂര്‍കത്തീകരണം. മികവിന്റെ കേന്ദ്രങ്ങളായ അന്‍പത് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം എന്നിവ നടന്നു. നടക്കില്ല ന്നെ് കരുതിയ കാര്യങ്ങള്‍ പോലും ഇക്കാലയളവില്‍ നടന്നു. ഗെയില്‍ പൈപ്പിന്റെ ഉദ്ഘാടനം ജനുവരി അഞ്ചിന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും. അത് നടക്കില്ല എന്ന് കരുതിയിരുന്നതാണ്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

കെ ഫോണ്‍ ഒന്നാംഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.ഗെയില്‍ പദ്ധതിയുടെ ഉദ്ഘാടനം വിര്‍ച്വല്‍ മീറ്റിംഗിലൂടെ ജനുവരി 5 ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വീതം കൂട്ടിയെന്നും ഇത് അടുത്തമാസം മുതല്‍ നടപ്പില്‍ വരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Next Story