പിണറായി ഇറങ്ങുന്നു; ലക്ഷ്യം ഭരണ തുടര്‍ച്ച
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാറി നിന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിന് പിന്നാലെ പിണറായി വിജയന്‍ ജില്ലകളില്‍ പര്യടത്തിന് ഇറങ്ങുന്നുവെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പര്യടനം. തുടര്‍ഭരണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. ഡിസംബര്‍ 22 ന് പര്യടനം തുടങ്ങാനാണ് ആലോചന. മലയാള മനോരമ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് […]

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാറി നിന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിന് പിന്നാലെ പിണറായി വിജയന്‍ ജില്ലകളില്‍ പര്യടത്തിന് ഇറങ്ങുന്നുവെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പര്യടനം. തുടര്‍ഭരണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. ഡിസംബര്‍ 22 ന് പര്യടനം തുടങ്ങാനാണ് ആലോചന. മലയാള മനോരമ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊല്ലത്തായിരിക്കും ആദ്യപര്യടനം നടത്തുക. ഈ പര്യടനത്തില്‍ നിന്നും രൂപപ്പെടുന്ന ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക തയ്യാറാക്കുക.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നേതന്നെ ഇത്തരമൊരു പര്യടനം തീരുമാനിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഏറ്റവും ഒടുവില്‍ കണ്ണൂരില്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വിലയിരുത്താന്‍ എത്തുകയായിരുന്നു. എന്നാല്‍ ഇവിടെ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉണ്ടായ ഇടത് തരംഗം സര്‍ക്കാരിന്റെ ജനക്ഷേപ പദ്ധതികള്‍ ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവാണെന്നാണ് സിപിഐഎം വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലകളിലൂടെ പര്യടനം നടത്തുകയും സാംസ്‌കാരിക പ്രമുഖരുമായി കൂടികാഴ്ച നടത്തുകയും ചെയ്തിരുന്നു. നവകേരള യാത്രയുടെ ഭാഗമായിട്ടായിരുന്നു ഇത്.