Top

‘വരുന്ന പുതിയ പാര്‍ട്ടികള്‍ക്ക് സീറ്റുവിട്ടുകൊടുക്കേണ്ടി വരും, സ്വാഭാവികം’; കാപ്പന്‍ മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യമുന്നണിയിലേക്ക് പുതിയ പാര്‍ട്ടികള്‍ വരുമ്പോള്‍ ഘടകകക്ഷികള്‍ സീറ്റുകള്‍ വിട്ടുനല്‍കേണ്ടി വരുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാണി സി കാപ്പന്റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തില്‍ എന്‍സിപിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘എന്‍സിപിയുടെ കാര്യങ്ങള്‍ പറയേണ്ടത് എന്‍സിപി സംസ്ഥാനാധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററാണ്. എല്‍ഡിഎഫില്‍തന്നെ ഉറച്ചുനില്‍ക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞതായി ഞാന്‍ കണ്ടത്. അതാണ് എന്‍സിപിയുടെ നിലപാട്. ഞങ്ങളെ സംബന്ധിച്ചും ഒരു ആശങ്കയുമില്ല. […]

10 Feb 2021 8:38 AM GMT

‘വരുന്ന പുതിയ പാര്‍ട്ടികള്‍ക്ക് സീറ്റുവിട്ടുകൊടുക്കേണ്ടി വരും, സ്വാഭാവികം’; കാപ്പന്‍ മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യമുന്നണിയിലേക്ക് പുതിയ പാര്‍ട്ടികള്‍ വരുമ്പോള്‍ ഘടകകക്ഷികള്‍ സീറ്റുകള്‍ വിട്ടുനല്‍കേണ്ടി വരുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാണി സി കാപ്പന്റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തില്‍ എന്‍സിപിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘എന്‍സിപിയുടെ കാര്യങ്ങള്‍ പറയേണ്ടത് എന്‍സിപി സംസ്ഥാനാധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററാണ്. എല്‍ഡിഎഫില്‍തന്നെ ഉറച്ചുനില്‍ക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞതായി ഞാന്‍ കണ്ടത്. അതാണ് എന്‍സിപിയുടെ നിലപാട്. ഞങ്ങളെ സംബന്ധിച്ചും ഒരു ആശങ്കയുമില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി വളരെ ഭദ്രമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. പ്രഫുല്‍ പട്ടേലുമായി ഞാന്‍ സംസാരിച്ചു എന്നത് ശരിയാണ്. പ്രഫുല്‍ പട്ടേല്‍ എന്നെ വിളിച്ചതാണ്. ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെട്ടതല്ല. എന്‍സിപിയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ അദ്ദേഹം ഞാനുമായി പങ്കുവെച്ചു. അദ്ദേഹം ഇങ്ങോട്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞു. സ്വാഗതമെന്ന് ഞാനും പറഞ്ഞു. അത്രയൊക്കെയാണ് സംഭവിച്ചിട്ടുള്ളത്’, പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടാകുമെന്ന മാണി സി കാപ്പന്റെ വാക്കുകളോടുള്ള പ്രതികരണം ഇങ്ങനെ, ‘വെള്ളിയാഴ്ചകള്‍ വരട്ടെ, നോക്കാം. ഇപ്പോള്‍ എനിക്കൊന്നും അതില്‍ പറയാനില്ല. എന്‍സിപി എന്നത് എല്‍ഡിഎഫിന്റെ ഭാഗമാണ്. അത് അര്‍ത്ഥശങ്കക്കിടയില്ലാതെ പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ, മുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ക്കോ, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എനിക്കോ അതില്‍ ഒരു ആശങ്കയുമില്ല. എന്തെങ്കിലും തെറ്റായി സംഭവിക്കുമെന്ന് ഞാന്‍ കാണുന്നേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫ് സീറ്റുവിഭനജ ചര്‍ച്ചകളോ ഉഭയകക്ഷിചര്‍ച്ചകളോ പോലും ആരംഭിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു. ‘ഞങ്ങള്‍ ഒരു ചര്‍ച്ചയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്നും വ്യത്യസ്തമായി ഇത്തവണ രണ്ട് പാര്‍ട്ടികള്‍ പുതുതായി ഞങ്ങള്‍ക്കൊപ്പമുണ്ട്. ഒന്ന് നേരത്തെ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന എല്‍ജെഡിയാണ്. മറ്റേത്, കേരള കോണ്‍ഗ്രസ് എമ്മും. 140 സീറ്റില്‍ നിന്നാണ് പുതുതായി വന്ന പാര്‍ട്ടികള്‍ക്കും സീറ്റുകള്‍ നല്‍കേണ്ടത്. നേരത്തെയുള്ള 140 സീറ്റ് നേരത്തെ എല്‍ഡിഎഫിലുള്ളവര്‍ മത്സരിച്ച സീറ്റുകള്‍ തന്നെയാണ്. സ്വാഭാവികമായും എല്‍ഡിഎഫിന്റെ ഭാഗമായി മത്സരിച്ച പാര്‍ട്ടികള്‍ പലതും അവരുടെ ചില സീറ്റുകള്‍ വരുന്നവര്‍ക്ക് കൊടുക്കേണ്ടി വരും. സിപിഐഎം അത്തരമൊരു നിലപാട് സ്വീകരിക്കേണ്ടി വരുമെന്നാണ് ഞാന്‍ കാണുന്നത്. മറ്റ് പാര്‍ട്ടികള്‍ എത്രത്തോളം സ്വീകരിക്കണമെന്നത് പിന്നീടുള്ള ഞങ്ങളുടെ ചര്‍ച്ചയുടെ ഭാഗമായേ അറിയാന്‍ കഴിയു. ഇപ്പോള്‍ നമുക്ക് ഇവിടെ നിര്‍ത്താം, ബാക്കി പിന്നീട് അറിയിക്കാം’, അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

അതേസമയം, എല്‍ഡിഎഫുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നുള്ള ശക്തമായ സൂചനകളാണ് മാണി സി കാപ്പന്‍ നല്‍കുന്നത്. പാലാ അടക്കം മത്സരിച്ച നാല് സീറ്റുകളും തരാം എന്ന ഉറപ്പിലാണ് എന്‍സിപി ഇടതുപക്ഷത്ത് തുടരുമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്. എന്നാല്‍, പാലാ തരില്ല, വേണമെങ്കില്‍ കുട്ടനാട് മത്സരിച്ചോളാന്‍ പറഞ്ഞ സാഹചര്യത്തില്‍ ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കാപ്പന്‍ അറിയിച്ചിരിക്കുന്നത്. മുന്നണി മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യം വെള്ളിയാഴ്ച പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സിപിഐഎം മുന്നണി മര്യാദ കാണിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് പാലായുടെ മാത്രം വിഷയമല്ല. മറിച്ച് വിശ്വാസ്യതയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. 53 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടതുപക്ഷം പിടിച്ചെടുത്ത സീറ്റ്, ജയിച്ച പാര്‍ട്ടിയുടെ കയ്യില്‍നിന്നും എടുത്ത് തോറ്റ പാര്‍ട്ടിക്ക് കൊടുക്കണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ ജയിച്ച സീറ്റുകളും മത്സരിച്ച സീറ്റുകളും തരുന്ന സാഹചര്യത്തില്‍മാത്രം എല്‍ഡിഎഫില്‍ തുടരുമെന്നാണ് പ്രഫുല്‍ പട്ടേലും ശരദ് പവാറുമെല്ലാം വ്യക്തമാക്കിയിട്ടുള്ളത്. ഇടതുപക്ഷം എന്‍സിപിയോട് നീതി പുലര്‍ത്തിയിട്ടില്ല എന്ന തോന്നലുണ്ടായി. പ്രഫുല്‍ പട്ടേല്‍ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹവും അത് ആവര്‍ത്തിച്ചു’, കാപ്പന്‍ പറഞ്ഞു.

Next Story