Top

‘ഈ യോജിപ്പിന്റെ പതാക ഉയര്‍ത്തിപ്പിടിക്കാനാവുക ഇടതുപക്ഷ മുന്നണിക്ക്’, മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി ശക്തമായ മുന്നേറ്റമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടിതമായ അപവാദ പ്രചരണങ്ങളെയും ഒന്നിച്ചുള്ള ആക്രമണങ്ങളെയും മറികടന്ന് സര്‍ക്കാരിന് മുന്നോട്ട് പോവാന്‍ കഴിയുന്നത് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണെന്നും ആ പിന്തുണയും ജനങ്ങളര്‍പ്പിക്കുന്ന വിശ്വാസവും കാത്തു സൂക്ഷിക്കാന്‍ക്കാന്‍ എന്തു ത്യാഗം സഹിച്ചും മുന്നോട്ട് പോവുമെന്ന ഉറപ്പാണ് സര്‍ക്കാരിന് മനല്‍കാനുള്ളതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ നാടിന്റെ കരുത്ത് ജനങ്ങളുടെ ഐക്യമാണ്. ഈ ഐക്യം മുന്‍ നിര്‍ത്തി ഏറ്റവും ഒടുവില്‍ കൊവിഡ് പ്രതിരോധവും കേരളം […]

12 Dec 2020 6:25 AM GMT

‘ഈ യോജിപ്പിന്റെ പതാക ഉയര്‍ത്തിപ്പിടിക്കാനാവുക ഇടതുപക്ഷ മുന്നണിക്ക്’, മുഖ്യമന്ത്രി
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി ശക്തമായ മുന്നേറ്റമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടിതമായ അപവാദ പ്രചരണങ്ങളെയും ഒന്നിച്ചുള്ള ആക്രമണങ്ങളെയും മറികടന്ന് സര്‍ക്കാരിന് മുന്നോട്ട് പോവാന്‍ കഴിയുന്നത് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണെന്നും ആ പിന്തുണയും ജനങ്ങളര്‍പ്പിക്കുന്ന വിശ്വാസവും കാത്തു സൂക്ഷിക്കാന്‍ക്കാന്‍ എന്തു ത്യാഗം സഹിച്ചും മുന്നോട്ട് പോവുമെന്ന ഉറപ്പാണ് സര്‍ക്കാരിന് മനല്‍കാനുള്ളതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഈ നാടിന്റെ കരുത്ത് ജനങ്ങളുടെ ഐക്യമാണ്. ഈ ഐക്യം മുന്‍ നിര്‍ത്തി ഏറ്റവും ഒടുവില്‍ കൊവിഡ് പ്രതിരോധവും കേരളം സാധ്യമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കാനും നാടിന്‍രെ നേട്ടങ്ങള്‍ കാത്തു സൂക്ഷിക്കാനും നവകേരളം സാധ്യമാക്കാനും ഈ ഐക്യം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഇടതുപക്ഷ മുന്നണിക്കാണ് അതിനെ നയിക്കുന്ന രാഷട്രീയത്തിനാണ് ഈ യോജിപ്പിന്റെ പതാക ഉയര്‍ത്തിപ്പിടിക്കാനാവുക,’ മുഖ്യമന്ത്രി പറഞ്ഞു.

ഒപ്പം കൊവിഡ് കണക്കുകളും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. സംസ്ഥാനത്ത് ഇന്ന 5,949 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5173 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 640 കേരളത്തില്‍ ഇപ്പോള്‍ ഒരേസമയം ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 60000 ത്തില്‍ താഴെയായിട്ടുണ്ട്. ഒക്ടോബര്‍ അവസാനം ഒരു ലക്ഷത്തിനടുത്ത് ആക്ടീവ് കേസുകളുണ്ടായിരുന്നു. 40 ശതമാനത്തോളം രോഗികളുടെ എണ്ണം നിലവില്‍ കുറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലം കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായോയെന്ന് അറിയാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി വേണ്ടി വരും.

Next Story