Top

‘പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് രീതി’; ഇപി ജയരാജന്റെ വിമരിക്കല്‍ പ്രഖ്യാപനത്തില്‍ പിണറായി വിജയന്‍

കണ്ണൂര്‍: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്ന സിപിഐഎം നേതാവും മന്ത്രിയുമായ ഇപി ജയരാജന്റെ പ്രസ്ഥാവനയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപി ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമായിരിക്കാം. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇപി ജയരാജന്‍ എന്തോ ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണ് അത്. കമ്മ്യൂണിസ്റ്റുകാര്‍ക്കും കമ്മ്യൂണിസ്റ്റ് നേതാക്കളുമെല്ലാം ആവ്യക്തിപരമായ അഭിപ്രായങ്ങളുണ്ടായിരിക്കാം. ആ അഭിപ്രായങ്ങള്‍ പാര്‍ട്ടി മാനിക്കാറുമുണ്ട്. എന്നാല്‍, അവസാന തീരുമാനം പാര്‍ട്ടി എടുക്കും. ആ തീരുമാനം എല്ലാവരും അനുസരിക്കുകയും […]

1 April 2021 1:58 AM GMT

‘പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് രീതി’; ഇപി ജയരാജന്റെ വിമരിക്കല്‍ പ്രഖ്യാപനത്തില്‍ പിണറായി വിജയന്‍
X

കണ്ണൂര്‍: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്ന സിപിഐഎം നേതാവും മന്ത്രിയുമായ ഇപി ജയരാജന്റെ പ്രസ്ഥാവനയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപി ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമായിരിക്കാം. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപി ജയരാജന്‍ എന്തോ ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണ് അത്. കമ്മ്യൂണിസ്റ്റുകാര്‍ക്കും കമ്മ്യൂണിസ്റ്റ് നേതാക്കളുമെല്ലാം ആവ്യക്തിപരമായ അഭിപ്രായങ്ങളുണ്ടായിരിക്കാം. ആ അഭിപ്രായങ്ങള്‍ പാര്‍ട്ടി മാനിക്കാറുമുണ്ട്. എന്നാല്‍, അവസാന തീരുമാനം പാര്‍ട്ടി എടുക്കും. ആ തീരുമാനം എല്ലാവരും അനുസരിക്കുകയും ചെയ്യും. ഇതാണ് പൊതുരീതി. അദ്ദേഹം പറഞ്ഞതിന്റെ മറ്റ് കാര്യങ്ങളെന്താണെന്ന് പൂര്‍ണമായി ഞാന്‍ മനസിലാക്കിയിട്ടില്ല’, പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കിയത്. പാര്‍ട്ടി പറഞ്ഞാലും ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പാര്‍ട്ടിയെ നിലപാട് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘ഇനി ഞാന്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. മൂന്ന് ടേം എംഎല്‍എ ആയി. മന്ത്രി ആയി. സംശുദ്ധത ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു. അത് അറിയിച്ച് കഴിഞ്ഞു. ഇനി അപ്പുറത്തേക്ക് ഉദ്ദേശിക്കുന്നില്ല. എന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്നാണ് കരുതുന്നത്. എനിക്ക് പ്രായം ആയി. ഈ കാണുന്നതല്ല. രോഗം ഒക്കെ വന്നു. തെരഞ്ഞെടുപ്പിലൊക്കെ ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യമില്ല.’ ഇപി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തൊന്നും തങ്ങള്‍ക്ക് എത്താന്‍ കഴിയില്ലെന്നും അദ്ദേഹം പ്രത്യേകം കഴിവും ഊര്‍ജവും ഉള്ള വ്യക്തിയാണെന്നും ഇപി ജയരാജന്‍ അഭിപ്രായപ്പെട്ടിരുന്നു. ‘പിണറായി വിജയന്‍ ഒരു പ്രത്യേക കഴിവും ശക്തിയുമുള്ള മഹാമനസ്‌കനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിഞ്ഞാന്‍ ഞാന്‍ മഹാമനസ്‌കനുള്ള പുണ്യവാനാവും. അവിടെയെത്താന്‍ കഴിയുന്നില്ലല്ലോയെന്ന ദുഃഖത്തിലാണ്.’ ഇപി ജയരാജന്‍ പറഞ്ഞു.

ഇത്തവണ മത്സരിക്കാന്‍ പറ്റാത്ത നിരാശയിലാണ് താന്‍ പറയുന്നതെന്ന് വ്യാഖ്യാനിച്ചാല്‍ അതില്‍ പരാതിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Next Story