Top

മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി പിണറായി വിജയൻ ഗവർണറെ കണ്ടു

തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി. ഔദ്യോ​ഗികമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാ​ഗമാണ് നീക്കം. 20-ാം തിയതി നടക്കുന്ന സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക നടിപടിക്രമങ്ങൾ ദ്രുത​ഗതിയിൽ പൂർത്തിയാക്കാനാണ് നിയുക്ത സർക്കാരിന്റെ നീക്കം. ഇന്ന് മന്ത്രിസഭയിലെ അം​ഗങ്ങളെ സിപിഐഎം തെരഞ്ഞെടുത്തിരുന്നു. പിണറായി വിജയൻ (ധർമ്മടം), എം.വി.ഗോവിന്ദൻ (തളിപ്പറമ്പ്), കെ.രാധാകൃഷ്ണൻ (ചേലക്കര), പി.രാജീവ് (കളമശ്ശേരി), കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര), സജി […]

18 May 2021 9:55 AM GMT

മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി പിണറായി വിജയൻ ഗവർണറെ കണ്ടു
X

തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി. ഔദ്യോ​ഗികമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാ​ഗമാണ് നീക്കം. 20-ാം തിയതി നടക്കുന്ന സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക നടിപടിക്രമങ്ങൾ ദ്രുത​ഗതിയിൽ പൂർത്തിയാക്കാനാണ് നിയുക്ത സർക്കാരിന്റെ നീക്കം.

ഇന്ന് മന്ത്രിസഭയിലെ അം​ഗങ്ങളെ സിപിഐഎം തെരഞ്ഞെടുത്തിരുന്നു. പിണറായി വിജയൻ (ധർമ്മടം), എം.വി.ഗോവിന്ദൻ (തളിപ്പറമ്പ്), കെ.രാധാകൃഷ്ണൻ (ചേലക്കര), പി.രാജീവ് (കളമശ്ശേരി), കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര), സജി ചെറിയാൻ (ചെങ്ങന്നൂർ), വി.എൻ.വാസവൻ (ഏറ്റുമാനൂർ), പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ), വി.ശിവൻകുട്ടി (നേമം), ആർ. ബിന്ദു (ഇരിങ്ങാലക്കുട), വീണാ ജോർജ് (ആറൻമുള ), വി.അബ്ദുൾ റഹ്മാൻ (താനൂർ) എന്നിവരാണ് സിപിഐഎം മന്ത്രിമാർ.

പി.പ്രസാദ് (ചേർത്തല), കെ.രാജൻ (ഒല്ലൂർ), ജി.ആർ.അനിൽ (നെടുമങ്ങാട്), ജെ.ചിഞ്ചുറാണി (ചടയമംഗലം) എന്നിവരാണ് സിപിഐയുടെ മന്ത്രിസഭയിലെ സാന്നിദ്ധ്യം. കേരളാ കോൺ​ഗ്രസിൽ എമ്മിൽ നിന്ന് റോഷി അഗസ്റ്റിൻ (ഇടുക്കി), ജെഡിഎസിൽ നിന്ന് കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ), എൻസിപിയിൽ നിന്ന് എ.കെ.ശശീന്ദ്രൻ (ഏലത്തൂർ), ജനാതിപത്യ കേരളാ കോൺ​ഗ്രസിൽ ആൻ്റണി രാജു (തിരുവനന്തപുരം) എന്നിവർ മന്ത്രിസഭയിലെത്തും. അഹമ്മദ് ദേവർകോവിൽ (കോഴിക്കാട് സൗത്ത് ) ഐഎൻഎല്ലിന്റെ പ്രതിനിധി.

Next Story