Top

‘ലോക്‌സഭാ തെരഞ്ഞെടുപ്പ് സുധാകരന്റെ സെമിഫൈനല്‍’; പിണറായിയുടേത് തെളിയിക്കപ്പെട്ട റെക്കോര്‍ഡെന്ന് ജേക്കബ് ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയന്റേത് തെളിയിക്കപ്പെട്ട റെക്കോര്‍ഡ് ആണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്. സുധാകരന് അത് തെളിയിക്കാനുള്ള അവസരമാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം ഇപ്പോള്‍ സെമി ഫൈനലില്‍ ആണെന്നും ജേക്കബ് ജോര്‍ജ് പറഞ്ഞു. പിണറായി വിജയനും കെ സുധാകരനും തമ്മില്‍ നടക്കുന്ന ആരോപണ പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു ജേക്കബ് ജോര്‍ജിന്റെ പ്രതികരണം. സംസ്ഥാനത്തിന് 9,85,490 ഡോസ് കൂടുതല്‍ വാക്‌സിന്‍; കേന്ദ്രത്തിന്റെ ആറു ലക്ഷം കോവീഷീല്‍ഡിനൊപ്പം സംസ്ഥാനം വാങ്ങിയ 1,32,340 ഡോസും […]

19 Jun 2021 10:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ലോക്‌സഭാ തെരഞ്ഞെടുപ്പ് സുധാകരന്റെ സെമിഫൈനല്‍’; പിണറായിയുടേത് തെളിയിക്കപ്പെട്ട റെക്കോര്‍ഡെന്ന് ജേക്കബ് ജോര്‍ജ്ജ്
X

മുഖ്യമന്ത്രി പിണറായി വിജയന്റേത് തെളിയിക്കപ്പെട്ട റെക്കോര്‍ഡ് ആണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്. സുധാകരന് അത് തെളിയിക്കാനുള്ള അവസരമാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം ഇപ്പോള്‍ സെമി ഫൈനലില്‍ ആണെന്നും ജേക്കബ് ജോര്‍ജ് പറഞ്ഞു. പിണറായി വിജയനും കെ സുധാകരനും തമ്മില്‍ നടക്കുന്ന ആരോപണ പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു ജേക്കബ് ജോര്‍ജിന്റെ പ്രതികരണം.

സംസ്ഥാനത്തിന് 9,85,490 ഡോസ് കൂടുതല്‍ വാക്‌സിന്‍; കേന്ദ്രത്തിന്റെ ആറു ലക്ഷം കോവീഷീല്‍ഡിനൊപ്പം സംസ്ഥാനം വാങ്ങിയ 1,32,340 ഡോസും

‘മുഖ്യമന്ത്രി പിണറായി വിജയന്റേത് തെളിയിക്കപ്പെട്ട റെക്കോര്‍ഡ് ആണ്. രണ്ടാം ഭരണതുടര്‍ച്ചയോടെ അദ്ദേഹത്തിന്റെ നിലപാടുകളും കണക്ക് കൂട്ടലുകളുമാണ് ശരിയെന്ന് അദ്ദേഹം തെളിയിച്ചു. സുധാകരന്‍ അത് തെളിയിക്കുന്നേയുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ സെമിഫൈലനാണ്. അവിടെ സുധാകരന്‍ തെളിയിക്കട്ടെ കണ്ണൂര്‍ രാഷ്ട്രീയം പറഞ്ഞാല്‍ ഞാന്‍ പിണറായി വിജയനെ ഒറ്റ ചവിട്ട് കൊണ്ട് താഴെയിട്ടവനാണ്, നിങ്ങള്‍ എന്റെയൊപ്പം നില്‍ക്കണമെന്ന് കേരളത്തോട് പറഞ്ഞാല്‍ കേരളം കേട്ടാല്‍ ജയിക്കുന്ന നേതാവ് സുധാകരന്‍ തന്നെയായിരിക്കും. അപ്പോള്‍ കാണാം. പേശി ബലമാണോ ഭൗതികമായ നേതൃത്വമാണോ ജയിക്കുന്നതെന്ന് അപ്പോള്‍ നമുക്ക് കാണാം.’ ജേക്കബ് ജോര്‍ജ് പറഞ്ഞു.

സംസ്ഥാനം ഇത്രവലിയൊരു കൊവിഡ്-19 പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇരു നേതാക്കളും നടത്തുന്ന ഈ ആരോപണങ്ങള്‍കൊണ്ട് ജനങ്ങള്‍ക്കെന്ത് പ്രയോജനമാണെന്നായിരുന്നു അഡ്വ. എ ജയശങ്കറിന്റെ വിമര്‍ശനം.

മക്കളെ തട്ടിക്കൊണ്ടു പോകുമെന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമെന്ന് എകെ ബാലന്‍; ‘പരാതി കൊടുക്കാതെ നേരിടാനുള്ള സംവിധാനം അവിടെയുണ്ട്, എത്തുന്നവരെയും നേരിടും’

ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ കെപിസിസി പ്രസിഡണ്ടും മുഖ്യമന്ത്രിയും എഴുത്താശാന്‍ കാലത്തെ കാര്യങ്ങള്‍ പറയുന്നതില്‍ കാര്യമില്ലെന്നും ഓര്‍മ്മക്കുറിപ്പ് എഴുതുമ്പോള്‍ ഇതൊക്കെ ഓര്‍ത്തെടുക്കുന്നതില്‍ തകരാര്‍ ഇല്ലെന്നുമായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം.

അഡ്വ. ജയശങ്കര്‍ പറഞ്ഞത്-

ഇതൊക്കെ അരനൂറ്റാണ്ടിന് മുമ്പ് നടന്ന് പോയ കാര്യങ്ങളാണ്. വല്ല ഓര്‍മ്മകുറിപ്പും എഴുതുമ്പോള്‍ രണ്ട് പേര്‍ക്കും ഇതെല്ലാം പറയാം. അതില്‍ തകരാര്‍ ഒന്നുമില്ല. മനോരമ വാരികയെന്ന് പറഞ്ഞാല്‍ നമുക്ക് അറിയാം. പൈങ്കിളിയാ. പരമ പൈങ്കിളിയാ. ഒരു ആഴ്ച്ചയില്‍ വിഡി സതീശന്‍ ആയിരുന്നെങ്കില്‍ അടുത്ത ആഴ്ച്ച വീണയും മുഹമ്മദ് റിയാസും ആയിരുന്നു. അതുകഴിഞ്ഞ് മുഖ്യമന്ത്രിയുടെ വീട്ടിലെ പാചകക്കാരനായിരുന്നു. മുഖ്യമന്ത്രിയുടെ ഇഷ്ടപ്പെട്ട ഭക്ഷണം ചൂരയല്ല, ആവോലിയാണ് എന്ന ചരിത്രപരമായ വെളിപ്പെടുത്തലുണ്ടായിരുന്നു. അതില്‍ തന്നെ മനസിലാക്കാം വാരികയുടെ നിലവാരം. എന്നാല്‍ നമുക്ക് വേണ്ടത് പിണറായിയുടെ ഭരണത്തെകുറിച്ചാണ്. മനോരമയില്‍ ആകെ വിശ്വാസത്തിലെടുക്കുന്നത് ചരമക്കോളം മാത്രമാണ്. ഇതിലൊക്കെ മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യം എന്താണ്. സംസ്ഥാനത്തെ സാഹചര്യം എന്താണ്. വൈറസ് ബാധിച്ച് ആളുകള്‍ മരണപ്പെടുകയാണ്.

വാക്‌സിനേഷന്‍ കൃത്യമായി നടക്കുന്നില്ലെന്നും മരണസംഖ്യ കൃത്യമായി പറയുന്നില്ലായെന്നതും അടക്കമുള്ള ജനങ്ങളെ ബാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ട്. മനുഷ്യര്‍ നട്ടംതിരിയുന്ന കാലത്ത് ഈ കെപിസിസി പ്രസിഡണ്ടും മുഖ്യമന്ത്രിയും എഴുത്താശാന്‍ കാലത്തെ കാര്യങ്ങള്‍ പറയുന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്.

Next Story