‘അതൊന്നും ഗൗരവത്തിലെടുക്കേണ്ട,’ എന്‍സിപി യുഡിഎഫില്‍ ചേരുമെന്ന പിജെ ജോസഫിന്റെ വാദം തള്ളി മുഖ്യമന്ത്രി
എന്‍സിപി യുഡിഎഫില്‍ ചേരുമെന്ന പിജെ ജോസഫിന്റെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. പിജെ ജോസഫിന് അങ്ങനെ പറയാന്‍ അവകാശം കൊടുത്തിട്ടുണ്ടാവും എന്നാല്‍ അതാരും ഗൗരവത്തിലെടുക്കേണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാതെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്‍സിപിയായി തന്നെ മത്സരിക്കുമെന്നും പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു. തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ച് പിടിക്കും. യുഡിഎഫിലെ […]

എന്‍സിപി യുഡിഎഫില്‍ ചേരുമെന്ന പിജെ ജോസഫിന്റെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. പിജെ ജോസഫിന് അങ്ങനെ പറയാന്‍ അവകാശം കൊടുത്തിട്ടുണ്ടാവും എന്നാല്‍ അതാരും ഗൗരവത്തിലെടുക്കേണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭാതെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്‍സിപിയായി തന്നെ മത്സരിക്കുമെന്നും പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു.
തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ച് പിടിക്കും. യുഡിഎഫിലെ പ്രശ്നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണം. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളും യുഡിഎഫ് പിടിച്ചെന്നും പിജെ ജോസഫ് പറഞ്ഞു.
തിങ്കളാഴ്ച പിജെ ജോസഫ് മാണി സി കാപ്പനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ജോസ് കെ മാണിക്ക് പാലാ സീറ്റ് വിട്ടുനല്‍കണമെന്ന് എല്‍ഡിഎഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് പലഘട്ടങ്ങളിലായി മാണി സി കാപ്പന് അറിയിച്ചിരുന്നത്.
ഇതിന് പിന്നാലെ കാപ്പനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കവും സജീവമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിപിഐഎം വിട്ടുവീഴ്ച്ച ചെയ്യാന്‍ തയ്യാറല്ലാത്തതിനാല്‍ എന്‍സിപി ഔദ്യോഗിക നേതൃത്വത്തെ യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കം മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തുടങ്ങിയതായി സൂചനയുണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനെ കൂടെ നിര്‍ത്താനാണ് പാര്‍ട്ടി ശ്രമം നടത്തുന്നതെന്നും ഇതിന്റെ ഭാഗമായി ഇവര്‍ പീതാംബരന് മാസ്റ്ററുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.