
തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ഡിഎംകെയുടെ എംകെ സ്റ്റാലിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയെന്ന നിലയില്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്നും ഒരു നല്ല ഇന്ത്യയ്ക്കായി നമ്മുക്ക് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാമെന്നുമാണ് മുഖ്യമന്ത്രിയുടെ ആശംസ. സ്റ്റാലിന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനോടനുബന്ധിച്ച് ട്വിറ്ററിലൂടെയായിരുന്നു പിണറായി വിജയന് ആശംസകള്‍ അറിയിച്ചത്.
പ്രീയപ്പെട്ട എംകെ സ്റ്റാലിന്, തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ നിങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും. കേരളീയരും തമിഴ്നാട്ടുകാരും തമ്മില്‍ നൂറ്റാണ്ടുകളായി തുടരുന്ന സാഹോദര്യത്തെ നമ്മുക്ക് ഇനിയും ദൃഢപ്പെടുത്താനാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. നമ്മുക്ക് ഒരു നല്ല ഇന്ത്യയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാം. പിണറായി വിജയന് ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് രാവിലെയാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ കൂടിയായ സ്റ്റാലിന് അധികാരമേറ്റത്. 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളാണ് ഉള്ളത്. ആഭ്യന്തര വകുപ്പിന്റേയും ചുമതല സ്റ്റാലിനാണ്.
കൊവിഡ്-19 പ്രോട്ടോകോള്‍ പാലിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന് മന്ത്രിസഭയിലില്ല. ചെക്കോപ്പ്-തിരുനെല്ലിക്കേനി മണ്ഡലത്തില്‍ നിന്ന് വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ പേര് മന്ത്രിമാരുടെ പട്ടികയില്‍ ഇല്ല. കഴിഞ്ഞ ദിവസമാണ് മന്ത്രിമാരുടേയും അവരുടെ വകുപ്പുകളും ഉള്‍പ്പെട്ട പട്ടിക ഇന്നലെയായിരുന്നു രാജ്ഭവന് നല്‍കിയത്. തമിഴ്നാട്ടില്‍ 158 സീറ്റുകളില്‍ ഡിഎംകെ സഖ്യം മുന്നേറിയപ്പോള്‍ അണ്ണാ ഡിഎംകെ 76 സീറ്റിലൊതുങ്ങി. 234 സീറ്റുകളുള്ള തമിഴ്നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞ് അധികാരം പിടിച്ചിരിക്കുകയാണ് ഡിഎംകെ.