‘കുഞ്ഞാലിക്കുട്ടി വരട്ടെ’, അദ്ദേഹം നിയമസഭയില്‍ പ്രതിപക്ഷത്തുണ്ടാവുന്നത് സഹായമാവുമെന്ന് പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കുഞ്ഞാലിക്കുട്ടിയെപ്പോലെ ഒരാള്‍ നിയമസഭയില്‍ പ്രതിപക്ഷത്തുണ്ടാവുന്നത് സഹായകമാവും എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്. കുഞ്ഞാലിക്കുട്ടി ഒരു പ്രത്യേക സാഹചര്യത്തിലാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ച് പോകാന്‍ തീരുമാനിച്ചത്. ഇപ്പോള്‍, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അദ്ദേഹമോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തീരുമാനിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയെപ്പോലൊരാള്‍ സഭയില്‍ ഉണ്ടാവുന്നത് നല്ലതാണ് എന്നാണ് തന്റെ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം സഹായകമാവുമെന്നും മുഖ്യമന്ത്രി […]

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കുഞ്ഞാലിക്കുട്ടിയെപ്പോലെ ഒരാള്‍ നിയമസഭയില്‍ പ്രതിപക്ഷത്തുണ്ടാവുന്നത് സഹായകമാവും എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്.
കുഞ്ഞാലിക്കുട്ടി ഒരു പ്രത്യേക സാഹചര്യത്തിലാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ച് പോകാന്‍ തീരുമാനിച്ചത്. ഇപ്പോള്‍, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അദ്ദേഹമോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തീരുമാനിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയെപ്പോലൊരാള്‍ സഭയില്‍ ഉണ്ടാവുന്നത് നല്ലതാണ് എന്നാണ് തന്റെ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം സഹായകമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. മുസ്ലിംലീഗ് യുഡിഎഫിന്റെ നേതൃ സ്ഥാനം ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഈ ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടുകയും ചെയ്തു. ഇത് ആദ്യമായാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ച് വ്യക്തിഗതമായി പിണറായി വിജയന് പ്രതികരിക്കുന്നത്.