Top

‘പ്രിയസഖാവിന്’; വിഎസിന് പിറന്നാള്‍ ആശംസ നേര്‍ന്ന് പിണറായി വിജയന്‍

പ്രിയസഖാവ് വി എസ്സിന് ജന്മദിനാശംസകള്‍ എന്ന ക്യാപ്ഷനോടെ വിഎസിന്റെ ഫോട്ടോയോടൊപ്പമാണ് പിണറായി വിജയന്‍ വിഎസിന് ജന്മദിനാശംസകള്‍ നേര്‍ന്നത്.

20 Oct 2020 12:42 AM GMT

‘പ്രിയസഖാവിന്’; വിഎസിന് പിറന്നാള്‍ ആശംസ നേര്‍ന്ന് പിണറായി വിജയന്‍
X

ഇന്ന് 97-ാം ജന്മദിനം ആഘോഷിക്കുന്ന വിഎസ് അച്യുതാനന്ദന് ജന്മദിനാശംസനേര്‍ന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. പ്രിയസഖാവ് വി എസ്സിന് ജന്മദിനാശംസകള്‍ എന്ന ക്യാപ്ഷനോടെ വിഎസിന്റെ ഫോട്ടോയോടൊപ്പമാണ് പിണറായി വിജയന്‍ വിഎസിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. ആശംസയറിയിക്കുന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം വേലിക്കത്ത് ശങ്കരൻ അച്യുതന്‍ എന്ന വിഎസിന്റെ ജീവചരിത്രം കൂടിയാണ്. 4-ാം വയസ്സിൽ അമ്മയും 11-ാം വയസ്സിൽ അച്ഛനും നഷ്ടപ്പെട്ടതിനെ തുടർന്ന് കഷ്ടത്തിലായ ബാല്യം.14-ാം വയസ്സിൽ പ്രസ്ഥാനത്തിൻ്റെ ഭാഗമായി. പട്ടിണിയും പരിവെട്ടവും അനുഭവിച്ച് മര്‍ദ്ദിതരുടെ മോചനത്തിനായി ചെങ്കൊടി കൈയ്യിലേന്തിയ അച്യുതൻ എന്ന ബാലൻ.

പി കൃഷ്ണപിള്ളയുടെ നിർദ്ദേശ പ്രകാരം കയർത്തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൻ്റെ ഭാഗമായി.വയലാറിലെ വാരികുന്തമായി. 46 ൽ പൂഞ്ഞാറിൽ ആയിരുന്നു കൊടിയ മർദ്ദനം. പുന്നപ്ര വയലാറിലെ തീക്ഷ്ണസമരങ്ങളിലൂടെ ആർജിച്ച വിപ്ലവ വീര്യവുമാണ് 97-ാം വയസ്സിൽ എത്തി നിൽക്കുന്നത്. തൻ്റെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വത്തിന് 80 വയസ് തികയുമ്പോഴാണ് വി എസിൻ്റെ 97-ാം പിറന്നാൾ എന്നതും ശ്രദ്ധേയമാണ്.

1957 ൽ സി പി ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി.1964 ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് 31പേർക്ക് ഒപ്പം ഇറങ്ങി പുതിയ പാർട്ടി രൂപീകരിച്ചതിൽ ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും വിഎസ് തന്നെയാണ്.

Next Story