Top

‘അതാണോ എന്റെ പണി? നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കാണോ താല്‍പര്യം?’ ഇഎംഎസ് സ്റ്റേഡിയം വിഷയത്തില്‍ ചൊടിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: ആലപ്പുഴയില്‍ ഇഎംഎസ് സ്റ്റേഡിയം വികസിപ്പിക്കണമെന്ന എല്‍ഡിഎഫ് പ്രകടന പത്രികയിലേക്കുള്ള നിര്‍ദ്ദേശത്തില്‍ ചൊടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഎംഎസ് സ്റ്റേഡിയം ഇവിടുത്തുകാര്‍ക്ക് വേണ്ടെങ്കില്‍ തനിക്കാണോ താല്‍പര്യമെന്നും സ്റ്റേഡിയം വികസിപ്പിക്കാന്‍ യോഗം വിളിക്കലാണോ തന്റെ പണിയെന്നും മുഖ്യമന്ത്രി ചോദിച്ചു. കായിക രംഗത്തെ നിര്‍ദ്ദേശങ്ങളുടെ കൂടൈ ഇഎംഎസ് സ്‌റ്റേഡിയം വിഷയം കടന്നുവന്നപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ഇഎംഎസ് സ്റ്റേഡിയം ഇവിടുത്തുകാര്‍ക്ക് വേണ്ടെങ്കില്‍ എനിക്കാണോ താല്‍പര്യം? സ്റ്റേഡിയം വികസിപ്പിക്കാന്‍ ഞാന്‍ യോഗം വിളിക്കേണ്ടതില്ല. അതാണോ എന്റെ പണി? സ്റ്റേഡിയത്തിന്റെ കാര്യങ്ങള്‍ നോക്കേണ്ടത് നഗരസഭയാണ്. […]

31 Dec 2020 9:14 AM GMT

‘അതാണോ എന്റെ പണി? നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കാണോ താല്‍പര്യം?’ ഇഎംഎസ് സ്റ്റേഡിയം വിഷയത്തില്‍ ചൊടിച്ച് മുഖ്യമന്ത്രി
X

ആലപ്പുഴ: ആലപ്പുഴയില്‍ ഇഎംഎസ് സ്റ്റേഡിയം വികസിപ്പിക്കണമെന്ന എല്‍ഡിഎഫ് പ്രകടന പത്രികയിലേക്കുള്ള നിര്‍ദ്ദേശത്തില്‍ ചൊടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഎംഎസ് സ്റ്റേഡിയം ഇവിടുത്തുകാര്‍ക്ക് വേണ്ടെങ്കില്‍ തനിക്കാണോ താല്‍പര്യമെന്നും സ്റ്റേഡിയം വികസിപ്പിക്കാന്‍ യോഗം വിളിക്കലാണോ തന്റെ പണിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കായിക രംഗത്തെ നിര്‍ദ്ദേശങ്ങളുടെ കൂടൈ ഇഎംഎസ് സ്‌റ്റേഡിയം വിഷയം കടന്നുവന്നപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ഇഎംഎസ് സ്റ്റേഡിയം ഇവിടുത്തുകാര്‍ക്ക് വേണ്ടെങ്കില്‍ എനിക്കാണോ താല്‍പര്യം? സ്റ്റേഡിയം വികസിപ്പിക്കാന്‍ ഞാന്‍ യോഗം വിളിക്കേണ്ടതില്ല. അതാണോ എന്റെ പണി? സ്റ്റേഡിയത്തിന്റെ കാര്യങ്ങള്‍ നോക്കേണ്ടത് നഗരസഭയാണ്. അതില്‍ താല്‍പര്യമില്ലാത്ത ഭരണസമിതി പോയി പുതിയത് വന്നിട്ടുണ്ട്. ഇനി അവര്‍ നോക്കട്ടെ’, മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിസന്ധിമൂലം ബുദ്ധിമുട്ടിലായ കലാകാരന്മാരുടെ പ്രയാസം മനസിലാക്കുന്നെന്നും ആ രംഗത്ത് ഇളവുകള്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുതായി സര്‍വ്വകലാശാല തുടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അറബിക് സര്‍വ്വകശാല വേണമെന്ന ആവശ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

കേരളം ജീവിക്കാന്‍ കഴിയാത്ത നാടാവുന്നെന്ന അഭിപ്രായം അതിശയോക്തി കലര്‍ന്നതാണ്. വര്‍ഗ്ഗീയ ചിന്ത കാരണമുള്ള അരക്ഷിതാവസ്ഥ സൂചിപ്പിക്കാനാണ് അങ്ങനെ പറഞ്ഞതെന്നറിയാം. അത്തരം ശക്തികളുടെ ആധിപത്യം അംഗീകരിക്കാത്ത നാടാണ് കേരളം. ഇടതുപക്ഷത്തിന്റെ കരുത്ത് കൊണ്ടാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story