‘കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കാറില്ല’; രാഹുലിനെതിരെ പിണറായി വിജയന്
ബിജെപിയെ എതിര്‍ക്കാന്‍ സിപിഐഎമ്മിന് കഴിയില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ മനസിലാക്കാറില്ലെന്നാണ് തോന്നുന്നത്, അത്തരത്തില്‍ മനസിലാക്കിയിരുന്നെങ്കില്‍ പച്ചയായി നിങ്ങളോട് ഇത് പറയാന്‍ എങ്ങനെയാവും തോന്നിയിട്ടുണ്ടാവുകയെന്നും പിണറായി വിജയന് പറഞ്ഞു. ഇവിടെ കോലിബി സൃഷ്ടിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്, കഴിഞ്ഞ തവണ നേമത്ത് ഒരു സീറ്റായിരുന്നെങ്കില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നല്കാന് ധാരണയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയന്റെ പ്രതികരണം– ‘രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രധാന നേതാവാണ് എന്നത് വസ്തുതയാണ്. […]

ബിജെപിയെ എതിര്‍ക്കാന്‍ സിപിഐഎമ്മിന് കഴിയില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ മനസിലാക്കാറില്ലെന്നാണ് തോന്നുന്നത്, അത്തരത്തില്‍ മനസിലാക്കിയിരുന്നെങ്കില്‍ പച്ചയായി നിങ്ങളോട് ഇത് പറയാന്‍ എങ്ങനെയാവും തോന്നിയിട്ടുണ്ടാവുകയെന്നും പിണറായി വിജയന് പറഞ്ഞു. ഇവിടെ കോലിബി സൃഷ്ടിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്, കഴിഞ്ഞ തവണ നേമത്ത് ഒരു സീറ്റായിരുന്നെങ്കില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നല്കാന് ധാരണയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയന്റെ പ്രതികരണം–
‘രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രധാന നേതാവാണ് എന്നത് വസ്തുതയാണ്. എന്നാല്‍ കാര്യങ്ങള്‍ മനസിലാക്കാറില്ലെന്ന് തോന്നുന്നു. മനസിലാക്കാന്‍ ശ്രമിക്കാറ് പോലും ഇല്ലെന്നാണ് തോന്നുന്നത്. ഇവിടെ ഇടതുപക്ഷം ആര്‍എസ്എസിനെ നേരിടാന്‍ വഹിച്ച പങ്ക് മനസിലാക്കാത്തത് കൊണ്ടായിരിക്കും ഇത്ര പച്ചയായി നിങ്ങളോട് ഇത് പറയാന്‍ തോന്നിയിട്ടുണ്ടാവുക. ഇതില്‍ നിങ്ങളില്‍ പരിഹാസ ചിരിയും ഉയര്‍ത്തിയിട്ടുണ്ടാവും. ഇത് നിങ്ങള്‍ ഞങ്ങളെ അംഗീകരിക്കുന്നത് കൊണ്ടല്ല. ഇത് അദ്ദേഹത്തെ പോലൊരു നേതാവ് ആണല്ലോ പറയുന്നത് എന്നോര്‍ത്തിട്ടാണ്.
ആര്‍എസ്എസിനെയോ ബിജെപിയോ ഇടത് പക്ഷം എതിര്ക്കുന്നില്ലായെന്ന് അദ്ദേഹം എങ്ങനെ പറയും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ വലിയ ഇടപെടലുകള്‍ നടത്തുന്നില്ലായെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ഇടപെടലിനെ കുറിച്ച് വലിയ രീതിയില്‍ ആക്ഷേപിച്ചിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവരുടെ തെറ്റായ നിലപാട് വെച്ചുകൊണ്ടാണ് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ നോക്കിയതാണ്. കേരളത്തെ വിലക്ക് വാങ്ങാന്‍ കഴിയില്ല. ഇവിടെ കോലിബി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ തവണ നേമത്ത് ഒരു സീറ്റായിരുന്നെങ്കില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നല്കാന് ധാരണയായിട്ടുണ്ട്.’ പിണറായി വിജയന് പറഞ്ഞു.
കേരളത്തിലും ദേശീയതലത്തിലും കോണ്‍ഗ്രസിന് ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ കഴിയില്ലായെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു എന്തുകൊണ്ടാണ് ബിജെപി ഒരിക്കല്‍ പോലും സിപിഐഎം മുക്ത ഭാരതത്തിനെ കുറിച്ച് പറയാത്തതെന്ന് രാഹുല്‍ മറുചോദ്യം ചോദിച്ചത്. ബിജെപിയെ എതിര്‍ക്കാന്‍ സിപിഐഎമ്മിന് ആകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.