Top

‘പ്രതിപക്ഷ സമരം പ്രതികാര രാഷ്ട്രീയത്തിന്റെ ദുരന്തമായി, ചിലര്‍ അസ്വസ്ഥര്‍’; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നതിന് പകരം ചിലര്‍ അസ്വസ്തരാവുന്ന കാഴ്ച അശ്ചര്യജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കണ്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ മടങ്ങിവരുമെന്നും അവരില്‍ പലരും വലിയ തോതില്‍ രോഗം ബാധിച്ച സ്ഥലങ്ങളില്‍നിന്നും എത്തിയവരായതിനാല്‍ രോഗവ്യാപനമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഓഗസ്റ്റ് മാസത്തോടെ രോഗികളുടെ എ്ണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നല്‍കിയിരുന്നു. അത് മുന്നില്‍കണ്ട് ആരോഗ്യസംവിധാനങ്ങളെ ശാക്തീകരിക്കാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് മരണ സംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞതെന്നും […]

19 Oct 2020 7:38 AM GMT

‘പ്രതിപക്ഷ സമരം പ്രതികാര രാഷ്ട്രീയത്തിന്റെ ദുരന്തമായി, ചിലര്‍ അസ്വസ്ഥര്‍’; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
X

സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നതിന് പകരം ചിലര്‍ അസ്വസ്തരാവുന്ന കാഴ്ച അശ്ചര്യജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കണ്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ മടങ്ങിവരുമെന്നും അവരില്‍ പലരും വലിയ തോതില്‍ രോഗം ബാധിച്ച സ്ഥലങ്ങളില്‍നിന്നും എത്തിയവരായതിനാല്‍ രോഗവ്യാപനമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഓഗസ്റ്റ് മാസത്തോടെ രോഗികളുടെ എ്ണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നല്‍കിയിരുന്നു. അത് മുന്നില്‍കണ്ട് ആരോഗ്യസംവിധാനങ്ങളെ ശാക്തീകരിക്കാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് മരണ സംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‘രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ എല്ലാവരും ഒന്നിച്ച് രംഗത്തിറങ്ങുകയും വലിയ പ്രചാരണം നടത്തുകയും ചെയ്തു. എന്നാല്‍ ആ പ്രതിരോധ പ്രവര്‍ത്തനങ്ങളെയെല്ലാം അട്ടിമറിക്കാന്‍ ചിലര്‍ പരസ്യമായി രംഗത്തിറങ്ങി. അതിന്റെ പ്രത്യാഘാതമാണുണ്ടായത്.

ഒരു പ്രത്യേക ഘട്ടത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലീസ് മുഴുകി നില്‍ക്കുന്ന ഘട്ടത്തിലാണ് ഇവിടെ വ്യാപകമായി സമരങ്ങള്‍ സംഘടിപ്പിച്ചത്. മാസ്‌ക് വചലിച്ചെറിഞ്ഞ്, നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരത്തിനിറങ്ങാന്‍ പരസ്യമായ ആഹ്വാനങ്ങളുണ്ടായി. മാസ്‌കില്ലാതെ കൂടിക്കുഴഞ്ഞു. പൊലീസിനെ ആക്രമിച്ചു. കൊവിഡ് പ്രതിരോധം ഒരു പ്രശ്‌നമല്ലെന്ന് വരുത്തിത്തീര്‍ത്തു’,അദ്ദേഹം പറഞ്ഞു.

‘ഇവയെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നല്ലോ. ഒരുഭാഗത്ത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഊന്നിനില്‍ക്കുന്നു. അപ്പോഴാണ് മറുവശത്ത് അനാവശ്യ അരാജക സമരങ്ങള്‍ മറ്റൊരു സന്ദേശം നാട്ടില്‍ നല്‍കുന്നത്. ജാഗ്രതകള്‍ പാലിക്കേണ്ടതില്ല എന്ന സന്ദേശം നല്‍കുന്നതിന് തുല്യമായി ഈ പ്രക്ഷോഭങ്ങള്‍. അതിന് ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ നേതൃത്വം നല്‍കി. അവരിങ്ങനെ പെരുമാറുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെട്ടു. എല്ലാവരിലുമല്ലെങ്കിലും, അവരെ അനുകൂലിക്കുകയും പിന്താങ്ങുകയും ചെയ്യുന്ന ആളികളില്‍ അത്തരം ചിന്താഗതിയുണ്ടായി’, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ സമരം പ്രതികാര രാഷ്ട്രീയത്തിന്റെ ദുരന്തമായി അനുഭവപ്പെട്ടു. അതാണ് യഥാര്‍ത്ഥ പ്രശ്‌നമായത്. അത് സ്വയവിമര്‍ശനപരമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story