Top

‘മുല്ലപ്പള്ളി ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട’; ചെന്നിത്തലയെയും രൂക്ഷമായി പരിസഹിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് ഓലപാമ്പ് കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ധാരണാപത്രം റദ്ദാക്കാന്‍ വ്യവസായ മന്ത്രി ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ധാരണാപത്രം റദ്ദാക്കുകയും ചെയ്തു. എന്നാല്‍ കരാര്‍ റദ്ദാക്കിയിട്ടില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമം നടത്തുകയാണ്. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ഒന്നിച്ച് ഒരു വെബ്‌സൈറ്റിലാക്കി, എന്തോ […]

1 April 2021 1:17 AM GMT

‘മുല്ലപ്പള്ളി ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട’; ചെന്നിത്തലയെയും രൂക്ഷമായി പരിസഹിച്ച് പിണറായി വിജയന്‍
X

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് ഓലപാമ്പ് കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ധാരണാപത്രം റദ്ദാക്കാന്‍ വ്യവസായ മന്ത്രി ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ധാരണാപത്രം റദ്ദാക്കുകയും ചെയ്തു. എന്നാല്‍ കരാര്‍ റദ്ദാക്കിയിട്ടില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമം നടത്തുകയാണ്. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ഒന്നിച്ച് ഒരു വെബ്‌സൈറ്റിലാക്കി, എന്തോ മഹാകാര്യമെന്ന മട്ടില്‍ ചെന്നിത്തല പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് ബോധപൂര്‍വം ഇരട്ടവോട്ട് ചേര്‍ത്തെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. മുല്ലപ്പള്ളി പണ്ട് കോണ്‍ഗ്രസിന്റെ കേന്ദ്ര മന്ത്രിയായിരുന്നു. ഇപ്പോള്‍ ബിജെപിയുടെ മന്ത്രിയാണോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

‘പല ആയുധങ്ങളും അണിയറയില്‍ തയ്യാറാവുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. വ്യാജ സന്ദേശങ്ങള്‍, കൃത്രിമ രേഖകളുടെ പകര്‍പ്പുകള്‍, ശബ്ദാനുകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന സംഭാഷണങ്ങള്‍ ഇങ്ങനെ പലതും പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതൊന്നും മതിയാവില്ലെന്ന് എപ്പോഴാണ് മനസിലാവുകയെന്ന് അറിയില്ല. സംഘ്പരിവാറിന്റെ കൈപിടിച്ച് കേന്ദ്ര ഏജന്‍സികളുടെ അകമ്പടിയോടെ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ യുഡിഎഫിന് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ റോള്‍ തന്നെ ഇല്ലാതാവും. എല്‍ഡിഎഫ് സര്‍ക്കാരിനെയും നേതൃത്വത്തെയും സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിന് ജനം ബാലറ്റിലൂടെ മറുപടി നല്‍കും. ജനവിധി നാടിന്റെ വികസനത്തിനുള്ളതാണ്. വികസന വിരോധികളെ അവര്‍ മൂലക്കിരുത്തും’, അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാരിനെതിരെ ഉന്നയിച്ച ഒരു ആരോപണം പോലും വിശ്യാസ്യതയുള്ളതാണെന്ന് തെളിയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്യാസ്യതയാണ് തകരുന്നത്. അതിന് ഉദാഹരണമാണ് എല്‍ഡിഎഫ് അനുകൂല ജനമുന്നേറ്റത്തില്‍ തെളിയുന്നത്. തെരഞ്ഞെടുപ്പ് സര്‍വ്വേകളിലും അത് പ്രതിഫലിച്ചു. ആ യാഥാര്‍ത്ഥ്യത്തിന് മിന്നില്‍ പിടിവിട്ടുപോയവരുടെ അവസാനത്തെ ശ്രമമാണ് അപവാദ പ്രചരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലെ പ്രചാരണങ്ങളിലെ പ്രവണത വ്യക്തിപരമായ ആക്രമങ്ങളുടേതാണ്. എല്‍ഡിഎഫ് നേതാക്കളെയും കുടുംബാംഗങ്ങളെയും നീചമായി ആക്രമിക്കുകയാണ്. അത് മറ്റൊരു തന്ത്രമാണ്. ഇതന് അഖിലേന്ത്യാ നേതാക്കളെപ്പോലും ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് തയ്യാറാവുന്നത്. കേരളത്തെക്കുറിച്ചോ ഇവിടുത്തെ പ്രശ്‌നങ്ങളെക്കുറിച്ചോ ഒന്നും അറിയാത്തവര്‍ ഇവിടെ പറന്നിങ്ങി സംസ്ഥാന നേതാക്കള്‍ ചൊല്ലുന്നത് ഏറ്റുപാടുകയാണ്. അവര്‍ക്ക് ഇവിടെ നടക്കുന്നത് എന്താണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല. യൂദാസിന്റെയും യേശുവിന്റെയും പേരുപറഞ്ഞ് ആരെയെങ്കിലുമൊക്കെ ആകര്‍ഷിക്കാന്‍ പറ്റുമോ എന്ന് വ്യാമോഹിക്കുന്നുമുണ്ട്. ഇതേ ആളുകള്‍ തന്നെയാണ് ഇന്ത്യയിലെ മറ്റിടങ്ങളില്‍ പ്രാര്‍ത്ഥിക്കാനോ യാത്ര ചെയ്യാനോ സ്വാതന്ത്ര്യം നല്‍കാത്തവണ്ണം ക്രൈസ്തവരെ ഉപദ്രവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story