‘ഏതു വിദഗ്ധനും ബിജെപിയായാല്‍ ആ സ്വഭാവം കാണിക്കും, എന്തും വിളിച്ചു പറയുന്ന അവസ്ഥയായി’; ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി
പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയില്‍ എത്തിയപ്പോള്‍ എന്തു വിളിച്ചുപറയുന്ന അവസ്ഥയായെന്നും ഏത് വിദഗ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പട്ടാമ്പിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എന്‍ജിനീയറിംഗ് വിദഗ്ധനായിരുന്നു. എന്നാല്‍ ഏത് വിദഗ്ധനായാലും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കും. ബിജെപിയില്‍ എത്തിയപ്പോള്‍ എന്തുവിളിച്ചു പറയുന്ന അവസ്ഥയിലേക്ക് ശ്രീധരന്‍ മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ശബരിമല പ്രശനങ്ങള്‍ സുപ്രീം […]

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയില്‍ എത്തിയപ്പോള്‍ എന്തു വിളിച്ചുപറയുന്ന അവസ്ഥയായെന്നും ഏത് വിദഗ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പട്ടാമ്പിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എന്‍ജിനീയറിംഗ് വിദഗ്ധനായിരുന്നു. എന്നാല്‍ ഏത് വിദഗ്ധനായാലും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കും. ബിജെപിയില്‍ എത്തിയപ്പോള്‍ എന്തുവിളിച്ചു പറയുന്ന അവസ്ഥയിലേക്ക് ശ്രീധരന്‍ മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ശബരിമല പ്രശനങ്ങള്‍ സുപ്രീം കോടതി വിധി വന്ന ശേഷം ചര്‍ച്ച ചെയ്യാം. നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തുന്ന ശബരിമല വിഷയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏശില്ലെന്നും ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ വിശ്വാസികള്‍ക്ക് സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെജിമാരുടെ ബൂത്ത് ഏജന്റായിരുന്നെന്ന എംടി രമേശിന്റെ ആരോപണവും മുഖ്യമന്ത്രി തള്ളി. 1977 ല്‍ താന്‍ കൂത്ത്പറമ്പ് സ്ഥാനാര്‍ത്ഥിയാണ്. സ്ഥാനാര്‍ത്ഥിയായിരിക്കുന്നയാള്‍ വേറൊരു സ്ഥലത്ത് ഏജന്റാവാന്‍ പോവുമോ എന്ന് പിണറായി വിജയന്‍ ചോദിച്ചു.