‘കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നിര്‍ഭാഗ്യകരം’; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി
കൊവിഡ്-19 മഹാമാരിക്കിടെ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വാക്‌സിന്‍ ലോഡുകള്‍ ഇറക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ലെന്ന വാര്‍ത്ത അത്തരത്തിലൊന്നാണെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ മഹാമാരിക്കാലത്ത് തൊഴിലാളികള്‍ സമൂഹത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്യുന്നുണ്ടെന്നും അത് അഭിനന്ദനാര്‍ഹമാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. ‘കൊവിഡ്-19 മഹാമാരിക്കിടെ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളികള്‍ വാക്‌സിന്‍ ലോഡുകള്‍ ഇറക്കിയില്ലെന്ന് വ്യാജ വാര്‍ത്ത ഈ […]

കൊവിഡ്-19 മഹാമാരിക്കിടെ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വാക്‌സിന്‍ ലോഡുകള്‍ ഇറക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ലെന്ന വാര്‍ത്ത അത്തരത്തിലൊന്നാണെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ മഹാമാരിക്കാലത്ത് തൊഴിലാളികള്‍ സമൂഹത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്യുന്നുണ്ടെന്നും അത് അഭിനന്ദനാര്‍ഹമാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.
‘കൊവിഡ്-19 മഹാമാരിക്കിടെ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളികള്‍ വാക്‌സിന്‍ ലോഡുകള്‍ ഇറക്കിയില്ലെന്ന് വ്യാജ വാര്‍ത്ത ഈ ശ്രമത്തിന്റെ ഭാഗമാണ്. ഈ മഹാമാരിക്കാലത്ത് തൊഴിലാളികള്‍ നിസ്വാര്‍ത്ഥ സേവനമാണ് ചെയ്യുന്നത്. അവര്‍ക്ക് അഭിവാദ്യങ്ങള്‍’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
തിരുവനന്തപുരത്ത് കൊവിഡ്-19 വ്കാസിന്‍ ക്യാരിയര്‍ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനലില്‍ വാര്‍ത്ത വന്നിരുന്നു. തിരുവനന്തപുരം ടി ബി സെന്ററില്‍ വന്ന വാക്‌സിന്‍ ക്യാരിയര്‍ ബോക്‌സ് ഇറക്കാന്‍ അമിതകൂലി ആവശ്യപ്പെട്ടെന്നും അത് കിട്ടാത്തതിനാല്‍ ലോഡ് ഇറക്കാതെ തടഞ്ഞിട്ടു എന്നുമാണ് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് സിഐടിയു വിശദീകരണം നല്‍കി. യാതൊരുവിധ കൂലിത്തര്‍ക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച ശേഷം വന്ന വാക്‌സിന്‍ ലോഡുകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ് തൊഴിലാളികള്‍ ഇറക്കുന്നത്. ഇപ്പോള്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ വില നല്‍കി വാങ്ങുന്ന വാക്‌സിന്‍ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്നതിനുള്ള ക്യാരിയര്‍ ബോക്‌സ് മാത്രമാണെന്നും സിഐടിയു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സി ഐടിയു പ്രസ്താവനയില്‍ പറയുന്നത്-
ഒരു ദേശീയ മാധ്യമത്തില്‍ തിരുവനന്തപുരത്ത് കോവിഡ് വാക്‌സിന്‍ ക്യാരിയര്‍ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. തിരുവനന്തപുരം ടി ബി സെന്ററില്‍ വന്ന വാക്‌സിന്‍ ക്യാരിയര്‍ ബോക്‌സ് ഇറക്കാന്‍ അമിതകൂലി ആവശ്യപ്പെട്ടെന്നും അത് കിട്ടാത്തതിനാല്‍ ലോഡ് ഇറക്കാതെ തടഞ്ഞിട്ടു എന്നുമാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ യാതൊരുവിധ കൂലിത്തര്‍ക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച ശേഷം വന്ന വാക്‌സിന്‍ ലോഡുകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ് തൊഴിലാളികള്‍ ഇറക്കുന്നത്. ഇപ്പോള്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ വില നല്‍കി വാങ്ങുന്ന വാക്‌സിന്‍ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്നതിനുള്ള ക്യാരിയര്‍ ബോക്‌സ് മാത്രമാണ്. തൊഴിലാളികള്‍ ഇറക്ക് കൂലിയുടെ കാര്യത്തില്‍ യാതൊരു തര്‍ക്കത്തിനും മുതിര്‍ന്നിരുന്നില്ല. ഇറക്ക് കൂലി നിശ്ചയിക്കാന്‍ ഉദ്യോഗസ്ഥര്‍ എടുത്ത സമയത്തിന്റെ ഇടവേളയില്‍ ആണ് പ്രസ്തുത മാധ്യമത്തിന്റെ റിപ്പോര്‍ട്ടര്‍ എത്തി ഇത്തരത്തില്‍ വസ്തുതകളെ വളച്ചൊടിച്ച് വാര്‍ത്ത ചമച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിസ്തൂലമായ സംഭാവനകള്‍ നല്‍കുന്ന തൊഴിലാളികളെ അവഹേളിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ മാധ്യമം നടത്തിയിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാപകല്‍ ഇടപെടുന്നവരാണ് തൊഴിലാളികള്‍. ഒരിടത്തും കൂലിയുടെ പേരില്‍ യാതൊരു തര്‍ക്കത്തിനും ഇടനല്‍കിയിട്ടില്ല. കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് 5 കോടി രൂപയാണ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തങ്ങളുടെ അദ്ധ്വാനവും കൂലിയുടെ വിഹിതവും നാടിനായി നല്‍കിയ തൊഴിലാളികളെ കുറിച്ച് സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ വാര്‍ത്ത ചമച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ഇത്തരം ഹീനമായ മാധ്യമ പ്രവര്‍ത്തന ശൈലിയില്‍ നിന്നും പിന്മാറാന്‍ ഇക്കൂട്ടര്‍ തയ്യാറാകണം. ഈ വാര്‍ത്ത തെറ്റിദ്ധാരണാജനകമാം വിധം ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടനകള്‍ പ്രചരിപ്പിക്കുന്ന വിവരം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നടന്ന കാര്യങ്ങള്‍ ഹെഡ് ലോഡ് & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ( സിഐടിയു ) ജില്ലാ കമ്മിറ്റി വിശദീകരിക്കുന്നത്. അടിസ്ഥാനരഹിതമായ ഈ വാര്‍ത്ത തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
- TAGS:
- Covid 19
- Pinarayi Vijayan